scorecardresearch

ഇന്ന് നീട്ടി നീട്ടിയാണോ, റൗണ്ട് റൗണ്ട് ആണോ? ഉര്‍വ്വശിയെക്കുറിച്ച് കല്പനയുടെ രസകരമായ ഓര്‍മ്മ, വീഡിയോ

സഹോദരിമാരായ ഉര്‍വ്വശി, കലാരഞ്ജിനി എന്നിവര്‍ ചേര്‍ന്നുണ്ടാക്കുന്ന ഒരു സ്പെഷ്യല്‍ വിഭവത്തെക്കുറിച്ചാണ് കല്‍പ്പന സംസാരിക്കുന്നത്

സഹോദരിമാരായ ഉര്‍വ്വശി, കലാരഞ്ജിനി എന്നിവര്‍ ചേര്‍ന്നുണ്ടാക്കുന്ന ഒരു സ്പെഷ്യല്‍ വിഭവത്തെക്കുറിച്ചാണ് കല്‍പ്പന സംസാരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
urvasi, urvashi, kalpana, kalpana comedy, kalpana video, urvasi sisters

മലയാളികളുടെ പ്രിയ താരങ്ങളാണ് സഹോദരിമാരായ കലാരഞ്ജിനി, കല്‍പ്പന, ഉര്‍വ്വശി എന്നിവര്‍. ഇതില്‍ കല്‍പ്പന ഇന്ന് നമ്മളോടോപ്പമില്ല. കോമഡി കഥാപാത്രങ്ങള്‍ ഉള്‍പ്പടെ മറക്കാനാവാത്ത ഒട്ടനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി കല്‍പ്പന അന്‍പതാം വയസ്സില്‍ വിട പറഞ്ഞു.

Advertisment

സഹോദരിമാരായ ഉര്‍വ്വശി, കലാരഞ്ജിനി എന്നിവരുമായുള്ള ചെന്നൈ കാല ഓര്‍മ്മകള്‍ പങ്കിടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇരുവരും ചേര്‍ന്ന് ഉണ്ടാക്കുന്ന ഒരു സ്പെഷ്യല്‍ വിഭവത്തെക്കുറിച്ചാണ് കല്‍പ്പന 'ആനീസ്‌ കിച്ചന്‍' എന്ന പാചക പരിപാടിയില്‍ അതിഥിയായി പങ്കെടുത്തു കൊണ്ട് കല്‍പ്പന സംസാരിക്കുന്നത്.

കല ചേച്ചി (കലാരഞ്ജിനി) കുഞ്ഞുനാളിലേ പാചകത്തില്‍ താത്പര്യം ഉള്ള ആളായിരുന്നു എന്നും അവരുടെ പാചക പരീക്ഷണങ്ങള്‍ ആയുസിന്റെ ബലം കൊണ്ട് കുടുംബം നേരിട്ടു എന്നും സ്വതസിദ്ധമായ നര്‍മ്മത്തോടെ കല്‍പ്പന പറയുന്നു. ഉര്‍വ്വശിയ്ക്കാവട്ടെ വഴുതനങ്ങ ഒരു 'വീക്ക്‌നെസ്' ആണ് എന്നും.

'ആരോ ആ കൊച്ചിന് പോയ ജന്മം വഴുതനങ്ങയില്‍ വിഷം വച്ച് കൊന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ഇങ്ങോട്ട് വരും, തമിഴ് പടം കഴിഞ്ഞ്… ഒരു നൈറ്റി എടുത്തങ്ങോട്ടിടും. അടുക്കളയില്‍ ചെല്ലുമ്പോള്‍ തന്നെ അവിടെ നില്‍കുന്ന സ്ത്രീകള്‍ പറയും… 'മോളേ, വഴുതനങ്ങ ഉണ്ട് കേട്ടോ, എടുത്തു വയ്ക്കട്ടേ?'

Advertisment

എടുത്ത് വച്ച് കഴിഞ്ഞാല്‍ ഒരു പരികര്‍മ്മിയുണ്ട്, കല ചേച്ചി. ഞാന്‍ ഇതിനൊന്നും കൂടത്തില്ല. കല ചേച്ചി ഇങ്ങോട്ട് വന്നു കഴിഞ്ഞ്… 'മക്കളേ അരിയട്ടെ? ഇന്ന് നീട്ടി നീട്ടിയാണോ, റൗണ്ട് റൗണ്ട് ആണോ?' എന്ന് വച്ചാല്‍ എന്തൊക്കെയോ ഇവര്‍ ചെയ്തിട്ട് പുതിയ പരീക്ഷണം.'

പുതിയ പരീക്ഷണത്തിന്റെ ഭാഗമായി വഴുതനങ്ങ, സവാള എന്നിവ നീളത്തില്‍ അരിഞ്ഞു വഴറ്റി എടുക്കും. മൂന്നു നാല് കിലോ സവാള വഴറ്റി വരുമ്പോള്‍ രണ്ടോ മൂന്നോ പേര്‍ക്ക് കഴിക്കാന്‍ പാകത്തിന് ചുരുങ്ങും. പിന്നെ അത് കല്‍പ്പനയുടെ വാക്കുകളില്‍ 'ശബരിമലയിലെ ഉണ്ണിയപ്പം വലിച്ചു കീറി നീളത്തില്‍ അറിഞ്ഞു വച്ചത് പോലെയാകും.'

അത് സ്വാദ് നോക്കാന്‍ അമ്മയ്ക്ക് കൊടുക്കും. അമ്മ അത് കഴിക്കാതെ രക്ഷപ്പെടും എന്നും നിങ്ങളെ കല്യാണം കഴിച്ചു കൊണ്ട് പോകുന്ന വീട്ടില്‍ ചെന്ന് ഇത് നിര്‍ബന്ധമായും ഉണ്ടാക്കികൊടുക്കണം എന്ന് അമ്മ തമാശ പറയുമായിരുന്നു എന്നും കല്‍പ്പന ഓര്‍ക്കുന്നു.

കല്‍പ്പന നമ്മെ വിട്ടു പോയിട്ട് ഏഴു വര്‍ഷങ്ങളായി. എങ്കിലും അവരുടെ സിനിമകളും വീഡിയോകളും ഒക്കെ മലയാളി ഇന്നും ഏറെ സ്നേഹത്തോടെ, നിറചിരിയോടെ ചേര്‍ത്ത് പിടിക്കുന്നു.

Read Here: മായമില്ല, മന്ത്രമില്ല… അഭിനയവഴികള്‍ പറഞ്ഞ് ഉര്‍വശി

Memories Malayalam Actress Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: