scorecardresearch

കളരിപ്പയറ്റിൽ ഗിന്നസ് റെക്കോർഡ്; ചരിത്ര നേട്ടത്തിന്റെ ഭാഗമായി നടി ഐമയും

ദുബായ് പോലീസും കളരി ക്ലബ്ബ് ദുബായും ചേർന്നാണ് 'കളരിപ്പയറ്റിലെ ആദ്യ ഗിന്നസ് റെക്കോർഡ്' എന്ന ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്

ദുബായ് പോലീസും കളരി ക്ലബ്ബ് ദുബായും ചേർന്നാണ് 'കളരിപ്പയറ്റിലെ ആദ്യ ഗിന്നസ് റെക്കോർഡ്' എന്ന ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aima Rosmy, Aima Rosmy Kalaripayattu, Kalaripayattu Guinness World Records

കളരിപയറ്റിൽ ഗിന്നസ് റെക്കോർഡ് നേടിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടി ഐമ. കളരി ക്ലബ്ബ് ദുബായും ദുബായ് പോലീസും ചേർന്ന് 'കളരിപ്പയറ്റിലെ ആദ്യ ഗിന്നസ് റെക്കോർഡ്' എന്ന ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഡോ. റാഹിസ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി സംഘമാണ് ഒരേ സമയം ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കളരിപ്പയറ്റ് അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുന്നത്. കളരി ക്ലബ്ബിലെ വിദ്യാർത്ഥികളിൽ നടി ഐമയും ഭാഗമായിരുന്നു.

Advertisment

ദുബായിലാണ് ഐമ ഇപ്പോൾ താമസിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകൻ കെവിനാണ് ഐമയുടെ ജീവിതപങ്കാളി.

Advertisment

‘ജേക്കബിന്‍റെ സ്വർഗരാജ്യ’ത്തിൽ നിവിൻ പോളിയുടെ സഹോദരിയായും ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായും ഐമ തിളങ്ങി. വിവാഹശേഷം അഭിനയരംഗത്തു നിന്ന് വിട്ടുനിൽക്കുകയാണ് താരം.

ഐമയുടെ ഇരട്ട സഹോദരിയായ ഐനയും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 'ദൂരം' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഐമയും ഐനയും ക്ലാസിക്കൽ നർത്തകരാണ്. വർഷങ്ങളോളം നൃത്തം അഭ്യസിച്ചിട്ടുണ്ട്. ഇരുവരും പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്.

Actress Guinnes World Record

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: