/indian-express-malayalam/media/media_files/uploads/2021/11/kajol-shah-rukh-khan.jpg)
ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് പ്രണയ ജോഡികളാണ് ഷാരൂഖ് ഖാനും കജോളും. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങിയ സിനിമകളൊക്കെ ബോക്സോഫിൽ വൻ വിജയം നേടിയവയാണ്. ഏതാനും ദിവസം മുൻപായിരുന്നു ഷാരൂഖിന്റെ 56-ാം ജന്മദിനം. ബോളിവുഡിൽനിന്നും നിരവധി താരങ്ങൾ ഷാരൂഖിന് ജന്മദിനാശംസകൾ നേർന്നിരുന്നു
ഷാരൂഖിന്റെ ഹിറ്റ് നായിക കജോൾ ആശംസകൾ നേർന്നിരുന്നില്ല. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ആരാധക ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ പലരും ഇക്കാര്യം ചോദിച്ചു. ഇതിനു കജോളിന്റെ മറുപടി ഇതായിരുന്നു, ''മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമായതായി ഞാൻ കരുതുന്നു. ഇതിൽ കൂടുതൽ എന്ത് ആശംസയാണ് ഞാൻ നേരേണ്ടത്.''
മുംബൈയിൽ വച്ച് ക്രൂയിസ് കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിരുന്നു. 22 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ബോംബൈ ഹൈക്കോടതി കഴിഞ്ഞ ആഴ്ചയാണ് ആര്യന് ജാമ്യം അനുവദിച്ചത്.
വർഷങ്ങൾക്കുശേഷം ഷാരൂഖും കജോളും ഒന്നിച്ചെത്തിയ സിനിമയാണ് ദിവാലെ. ഷാരൂഖിന്റെ ഓം ശാന്തി ഓം, സീറോ തുടങ്ങിയ ചിത്രങ്ങളിൽ കാജോൾ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.
Read More: ദീപാവലി ആശംസകളുമായി താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us