Latest News

ദീപാവലി ആശംസകളുമായി താരങ്ങൾ

സോഷ്യൽ മീഡിയ വഴി ആരാധകർക്ക് താരങ്ങൾ ആശംസകളും നേർന്നിട്ടുണ്ട്

diwali, diwali wishes, ie malayalam

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും രാജ്യം മുഴുവൻ ദീപാവലി ആഘോഷത്തിലാണ്. സിനിമാ താരങ്ങളും ദീപാവലി ആഘോഷത്തിൽ പങ്കുചേർന്നിട്ടുണ്ട്. പലരും സോഷ്യൽ മീഡിയ വഴി ആരാധകർക്ക് ആശംസകളും നേർന്നിട്ടുണ്ട്.

ബോളിവുഡിൽനിന്നും അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, ഫർഹാൻ അക്തർ, ശിൽപ ഷെട്ടി തുടങ്ങിയവരൊക്കെ ദീപാവലി ആശംസകൾ നേർന്നിട്ടുണ്ട്.

മലയാളി താരങ്ങളായ മോഹൻലാൽ, അഹാന കൃഷ്ണ, നവ്യ നായർ, നമിത പ്രൊമോദ്, ഭാവന അടക്കമുള്ളവരും തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സാമന്ത, അല്ലു അർജുൻ, റാം ചരൺ അടക്കമുള്ളവരും ആരാധകർക്ക് ദീപാവലി ആശംസകൾ പങ്കുവച്ചിട്ടുണ്ട്.

തിന്മയ്ക്കുമേൽ നന്മയുടെയും ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. ഉത്തരേന്ത്യയില്‍ ദിവാലി എന്നറിയപ്പെടുന്ന ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ഈ ദിവസം ആളുകൾ ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു.

Read More: Diwali 2021: Happy Deepavali 2021 Wishes, Status, Photos: പ്രിയപ്പെട്ടവർക്ക് ദീപാവലി ആശംസകൾ നേരാം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Diwali 2021wishes film stars

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com