/indian-express-malayalam/media/media_files/uploads/2023/06/kajol.jpg)
Entertainment Desk/ IE Malayalam
ബോളിവുഡിലെ എവർഗ്രീൻ നായികയാണ് കാജോൾ ദേവ്ഗൺ. തൊണ്ണൂറുകളിൽ ഹിന്ദി സിനിമാലോകത്തു നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമായിരുന്നു കാജോൾ. 1992ൽ പുറത്തിറങ്ങിയ ബേഖുടി എന്ന ചിത്രത്തിലൂടെയാണ് കാജോൾ സിനിമാലോകത്തെത്തുന്നത്. പിന്നീട് ബാസിഗർ,ദിൽവാലേ ദുൽഹനിയാ ലേ ജായേങ്കേ, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങി അനവധി ചിത്രങ്ങളിൽ അഭിനയിച്ചു. കാജോൾ ഏറ്റവും അധികം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചത് ഷാരൂഖ് ഖാനുമായിട്ടാണ്. ഈ താര ജോഡിയെ ഇന്നും ഏറെ ആരാധയോടെയാണ് ആസ്വാദകർ കാണുന്നത്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്ന കാജോൾ ഇപ്പോൾ ആരാധകരെ വിഷമത്തിലാക്കുന്ന വാർത്തയാണ് പങ്കുവച്ചിരിക്കുന്നത്. "ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു" എന്ന പോസ്റ്റാണ് കാജോൾ ഷെയർ ചെയ്തത്. സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുക്കുന്നെന്നും അതോടൊപ്പം കുറിച്ചിട്ടുണ്ട്. എന്താണ് ഇപ്പോഴുള്ള ഈ പ്രശ്നത്തിന്റെ കാരണമെന്നത് വ്യക്തമല്ല. എന്നാൽ ഇത് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാണെന്നും ചിലർ പറയുന്നു.
"ഇതൊരു പ്രമോഷന്റെ ഭാഗമാണെന്നാണ് തോന്നുന്നത്. ഗുഡ് വൈഫ് എന്ന പുതിയ സീരീസ് വക്കീലായാണ് അവർ വേഷമിടുന്നത്. മാത്രമല്ല പോസ്റ്റിൽ ട്രെയൽ എന്ന വാക്കും ഉപയോഗിച്ചിട്ടുണ്ട്. പോസ്റ്റുകളൊന്നും തന്നെ അവർ ഡിലീറ്റ് ചെയ്തിട്ടില്ല മറിച്ച് അർക്കൈവാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് കാര്യം വ്യക്തമാകാതെ അനുമാനങ്ങളിലെത്താതിരിക്കുക," എന്നാണ് ഒരാൾ പോസ്റ്റിനു താഴെ കുറിച്ചത്. ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കാജോൾ പങ്കുവച്ച എല്ലാ ചിത്രങ്ങളും ഇപ്പോൾ അപ്രത്യക്ഷമാണ്.
മകൾ നൈസയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. 14.4 മില്യൺ ഫോളോവേഴ്സാണ് കാജോളിന് ഇൻസ്റ്റഗ്രാമിലുള്ളത്.
/indian-express-malayalam/media/media_files/uploads/2023/04/ls-kajol-.jpg)
ഡിസ്നി പ്ലാസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കുന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലറാണ് 'ദി ഗുഡ് വൈഫ്.' കാജോൾ പ്രധാന കഥാപാത്രമായി എത്തുന്ന സീരീസ് സംവിധാനം ചെയ്യുന്നത് സുപാൻ വർമയാണ്.
രേവതി സംവിധാനം ചെയ്ത ചിത്രം 'സലാം വെങ്കി ആണ് കാജോളിന്റേതായി അവസാനം പുറത്തിറങ്ങിയത്. 2022 ഡിസംബർ 9നാണ് ചിത്രം തിയേറ്ററിലെത്തിയത്. ഒരാൾക്ക് നേരിടാൻ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട അമ്മയായ സുജാതയുടെ കഥയാണ് ‘ സലാം വെങ്കി ’ എന്ന ചിത്രം പറയുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നുമാണ് ചിത്രം രൂപപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.