/indian-express-malayalam/media/media_files/uploads/2020/02/kajal-agarwal-on-crane-accident-at-indian-2-location-kamal-haasan-345249.jpg)
"അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ട് വന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയവേദന, ഇവയൊന്നും വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്‍റെ സഹപ്രവര്‍ത്തകര്‍ കൃഷ്ണ, ചന്ദ്രന്‍, മധു എന്നിവരുടെ കുടുംബത്തിനു സ്നേഹവും ശക്തിയും അനുശോചനവും അറിയിക്കട്ടെ. സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ.
ഒരു നിമിഷാർദത്തിന്‍റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും ഈ ട്വീറ്റ് ടൈപ്പ് ചെയ്യുന്നതും. ജീവിതം, സമയം എന്നിവയെക്കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചു, അവയെ വിലമതിക്കാനും.
'ഇന്ത്യന്‍ 2' എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ഇന്നലെ നടന്ന ക്രെയിൻ അപകടത്തെക്കുറിച്ച് നടി കാജല്‍ അഗര്‍വാള്‍ കുറിച്ച വാക്കുകളാണ് ഇവ.
In so much shock, denial, trauma from the monstrous crane accident last night. All it took was a fraction of a second to stay alive and type this tweet. Just that one moment. Gratitude. So much learning and appreciation for the value of time and life.
— Kajal Aggarwal (@MsKajalAggarwal) February 20, 2020
Read Here: 3 dead, 10 injured in accident on set of Kamal Haasan’s film
കമൽഹാസന്റെ പുതിയ ചിത്രം 'ഇന്ത്യൻ 2' ന്റെ സെറ്റിൽ ക്രെയിൻ തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹസംവിധായകന്‍ ചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. സംവിധായകൻ ശങ്കർ ഉൾപ്പെടെ പത്ത് പേർക്ക് പരുക്കേറ്റു. അപകടത്തിൽ പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് കമൽഹാസനും നടി കാജൽ അഗർവാളും സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നുവെന്നും ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി സെറ്റിടുന്ന സമയത്താണ് അപകടം നടന്നതെന്നുമാണ് റിപ്പോർട്ട്. ക്രെയിനിന്റെ അടിയിൽ പെട്ട് മൂന്ന് പേർ തൽക്ഷണം മരിക്കുകയായിരുന്നു. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലാണ് അപകടം നടന്നത്.
“ഞാൻ നിരവധി അപകടങ്ങളിൽ പെട്ടിട്ടുണ്ടെങ്കിലും, ഇന്ന് നടന്ന അപകടം വളരെയധികം ഭയാനകമായിരുന്നു. എന്റെ മൂന്ന് സഹപ്രവർത്തകരെ എനിക്ക് നഷ്ടപ്പെട്ടു. എന്റെ വേദനയേക്കാൾ വലുതാണ് അവരുടെ കുടുംബാംഗങ്ങളുടെ വേദനയും അവർ കടന്നു പോകുന്ന അവസ്ഥയും. ഞാൻ അവരുടെ കുടുംബത്തിന്റെ ഭാഗമാവുകയും അവരുടെ സങ്കടങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. അവർക്ക് അനുശോചനം അറിയിക്കുന്നു,” കമൽഹാസൻ ട്വിറ്ററില്‍ കുറിച്ചു.
Read Here: കമല്‍ഹാസന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം; മൂന്നു പേര്‍ മരിച്ചു
പരുക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാരുമായി ഞാൻ സംസാരിച്ചു, അവർക്ക് പ്രാഥമികമായ ശുശ്രൂഷ ലഭിച്ചുവെന്നും ഉറപ്പാക്കിയിട്ടുണ്ട്. അപകടത്തിൽ പെട്ട് പരുക്കേറ്റവർ സുഖം പ്രാപിച്ച് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ നമുക്ക് ഈ രാത്രി കഴിച്ചു കൂട്ടാമെന്നും കമൽ കൂട്ടിച്ചേര്‍ത്തു.
അപകടത്തെക്കുറിച്ച് ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസും പ്രസ്താവനയിറക്കിട്ടുണ്ട്. തങ്ങൾ അതീവ ദുഃഖിതരാണെന്നും കഠിനാധ്വാനികളായ മൂന്ന് സഹപ്രവർത്തകരെയാണ് നഷ്ടപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.