Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

കമല്‍ഹാസന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം; മൂന്നുപേര്‍ മരിച്ചു

സംവിധായകൻ ശങ്കർ ഉൾപ്പെടെ പത്ത് പേർക്ക് പരുക്കേറ്റു. അപകടത്തിൽ പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

indian 2 accident, ഇന്ത്യൻ 2വിന്റെ സെറ്റിൽ അപകടം, kamal accident, കമൽഹാസൻ ചിത്രത്തിന്റെ സെറ്റിൽ അപകടം, indian 2 killed, kamal haasan injury, kamal accident accident, shankar, shankar accident, kamal haasan news, indian 2 news, shankar injured, kajal Aggarwal, iemalayalam, ഐഇ മലയാളം

ബെംഗളൂരു: കമൽഹാസന്റെ പുതിയ ചിത്രം ‘ഇന്ത്യൻ 2’ ന്റെ സെറ്റിൽ ക്രെയിൻ തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് മരണം. സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹസംവിധായകന്‍ ചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. സംവിധായകൻ ശങ്കർ ഉൾപ്പെടെ പത്ത് പേർക്ക് പരുക്കേറ്റു. അപകടത്തിൽ പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Here: ഒരു നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു: അപകടത്തെക്കുറിച്ച് കാജല്‍ അഗര്‍വാള്‍

അപകട വാർത്ത ട്വിറ്റർ വഴി കമൽഹാസൻ സ്ഥിരീകരിച്ചു.

“ഞാൻ നിരവധി അപകടങ്ങളിൽ പെട്ടിട്ടുണ്ടെങ്കിലും, ഇന്ന് നടന്ന അപകടം വളരെയധികം ഭയാനകമായിരുന്നു. എന്റെ മൂന്ന് സഹപ്രവർത്തകരെ എനിക്ക് നഷ്ടപ്പെട്ടു. എന്റെ വേദനയേക്കാൾ വലുതാണ് അവരുടെ കുടുംബാംഗങ്ങളുടെ വേദനയും അവർ കടന്നു പോകുന്ന അവസ്ഥയും. ഞാൻ അവരുടെ കുടുംബത്തിന്റെ ഭാഗമാവുകയും അവരുടെ സങ്കടങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. അവർക്ക് അനുശോചനം അറിയിക്കുന്നു,” കമൽഹാസൻ കുറിച്ചു.

പരുക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാരുമായി താൻ സംസാരിച്ചു, അവർക്ക് പ്രാഥമികമായ ശുശ്രൂഷ ലഭിച്ചുവെന്നും ഉറപ്പാക്കിയിട്ടുണ്ട്. അപകടത്തിൽ​ പെട്ട് പരുക്കേറ്റവർ സുഖം പ്രാപിച്ച് തിരിച്ചു വരും എന്ന പ്രതീക്ഷയിൽ നമുക്ക് ഈ രാത്രി കഴിച്ചു കൂട്ടാം എന്നും കമൽ കൂട്ടിച്ചേര്‍ത്തു.

അപകടത്തെക്കുറിച്ച് ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസും പ്രസ്താവനയിറക്കിട്ടുണ്ട്. തങ്ങൾ അതീവ ദുഃഖിതരാണെന്നും കഠിനാധ്വാനികളായ മൂന്ന് സഹപ്രവർത്തകരെയാണ് നഷ്ടപ്പെട്ടതെന്നും പ്രസ്താവനയിൽ അവർ പറയുന്നു. അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ലൈക പ്രൊഡക്ഷൻസ് കൂട്ടിച്ചേർത്തു.

അപകടസമയത്ത് കമൽഹാസനും നടി കാജൽ അഗർവാളും സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നുവെന്നും ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി സെറ്റിടുന്ന സമയത്താണ് അപകടം നടന്നത് എന്നുമാണ് റിപ്പോർട്ട്. ക്രെയിനിന്റെ അടിയിൽ പെട്ട് മൂന്ന് പേർ തൽക്ഷണം മരിക്കുകയായിരുന്നു. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indian 2 accident i have lost three of my colleagues says kamal haasan

Next Story
പൊലീസ് ആരെയും കൊന്നിട്ടില്ല, അവരൊക്കെ മരിച്ചത് അവരുടെ കൂട്ടത്തിൽ നിന്നു തന്നെ വെടിയേറ്റ്; യോഗി ആദിത്യനാഥ്
The moderation of comments is automated and not cleared manually by malayalam.indianexpress.com