/indian-express-malayalam/media/media_files/uploads/2022/07/kaduva-movie-release-and-review-live-updates-670744.jpeg)
Kaduva Release and Review Live Updates
Kaduva Movie Release and Review Live Updates: മലയാളത്തിനു അനേകം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസ് ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ചെയ്യുന്ന ചിത്രമാണ് 'കടുവ.' പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ അഭിനയിക്കുന്ന 'കടുവ'യില്‍ ബോളിവുഡ് താരം വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി എത്തുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 'ആദം ജോണ്‍' എന്ന ചിത്രത്തിന്‍റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റര്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെ രചന.
സംഗീത സംവിധാനം ജേക്സ് ബിജോയ്. നേരത്തെ ജൂൺ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പ്രത്യേക സാഹചര്യത്തിൽ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു.
Read more: Kaduva Movie Review: ഒരു സാദാ മസാല പടം, കൂടുതലൊന്നുമില്ല; ‘കടുവ’ റിവ്യൂ
- 15:07 (IST) 07 Jul 2022വാർപ്പു മാതൃകയിൽ ഒരു മസാല പടം കൂടി
പോസിറ്റീവ് പ്രതികരണങ്ങൾക്കൊപ്പം തന്നെ, ആദ്യ ഷോ പൂർത്തിയായി കഴിയുമ്പോൾ വിമർശനങ്ങളും ചിത്രത്തിനു ലഭിക്കുന്നുണ്ട്. മലയാളം കണ്ടുപഴകിയ മാസ് ഹീറോ ചിത്രങ്ങളുടെ പതിവു വാർപ്പുമാതൃകയിൽ പെടുന്ന ഒരു സാദാ മസാല ചിത്രമാണ് കടുവയെന്നും പ്രതികരണങ്ങൾ വരുന്നുണ്ട്.
"ഒരിടവേളയ്ക്ക്​​ ശേഷം സംവിധായകന്‍ ഷാജി കൈലാസ് മടങ്ങിയെത്തിയ ചിത്രം, പൃഥ്വിരാജ് മാസ് ഹീറോയായി എത്തുന്ന ചിത്രം, ബോളിവുഡ് താരം വിവേക് ഒബ്റോയ് വില്ലനായി മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന ചിത്രം… ഇങ്ങനെ ചില പ്രത്യേകതകൾ മാറ്റി നിർത്തിയാൽ ഇക്കണ്ട ഹൈപ്പ് ഒന്നും അർഹിക്കുന്നില്ലാത്ത ഒരു സാദാ മസാല പടം മാത്രമാണ് 'കടുവ'," ഇന്ത്യൻ എക്സ്‌പ്രസ് റിവ്യൂവിൽ ധന്യ കെ വിളയിൽ പറയുന്നു.
റിവ്യൂ ഇവിടെ വായിക്കാം
- 12:16 (IST) 07 Jul 2022ആരവങ്ങളും.. ആർപ്പ് വിളികളും... നിലക്കാത്ത കൈയ്യടികളും....
ചിത്രം ആദ്യ ഷോ കടക്കുമ്പോള്‍ നല്ല പ്രതികരണങ്ങള്‍ ആണ് ലഭിക്കുന്നത്. ഷാജി കൈലാസിന്റെ മടങ്ങി വരവ് ഗംഭീരം എന്നും അഭിപ്രായമുണ്ട്.
- 11:35 (IST) 07 Jul 2022ആരാണ് ശരിക്കും കടുവ?
'കടുവ' തിയേറ്ററിലെത്താൻ വൈകിയതിന് നിയമപരമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു. തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുന്നതാണ് ചിത്രം എന്ന് ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയാണ് വിഷയം.
കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് താൻ അറിയപ്പെടുന്നത്, എന്നാല്‍ 'കടുവ'യിലാവട്ടെ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് നായകനായ പൃഥ്വിരാജിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഐ.പി.എസ്. ഓഫീസറുമായി മുൻപ് താൻ നടത്തിയ നിയമയുദ്ധം മാധ്യമശ്രദ്ധ നേടുകയും അതേ വിഷയത്തിൽ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കർ വന്നിരുന്നുവെന്നും ഹർജിക്കാരനായ ജോസ് പറയുന്നു. മോഹൻലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അതു നടന്നില്ല. അതിനു ശേഷമാണ് തിരക്കഥാകൃത്തായ ജിനു വർഗീസ് എബ്രഹാം 'കടുവ' എന്ന തിരക്കഥയുമായി എത്തിയത്, ഇത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നാണ് ഹർജിയിൽ ജോസ് കുരുവിനാക്കുന്നേൽ പറയുന്നത്.
Read Here: 'കടുവ' റിലീസ് വൈകാന്‍ കാരണം ശരിക്കുള്ള കടുവ?
- 11:29 (IST) 07 Jul 2022കടുവ; ആദ്യ പ്രതികരണങ്ങള്‍
Kaduva Movie Review and Rating: കടുവ; ആദ്യ പ്രതികരണങ്ങള്‍ വായിക്കാം
- 11:21 (IST) 07 Jul 2022മികച്ച പ്രതികരണം നേടി 'കടുവ' ആദ്യ പകുതി
'കടുവ' ആദ്യ പകുതിയ്ക്ക് മികച്ച പ്രതികരണം. കാസ്റ്റിംഗ് നന്നായി എന്നും പൃഥ്വിരാജ് എനെര്‍ജറ്റിക്ക് ആയിട്ടുണ്ട് എന്നും സിനിമ കണ്ടവര്‍ ട്വിറ്റെറില്‍ കുറിക്കുന്നു.
- 10:53 (IST) 07 Jul 2022ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ ആഘോഷമാക്കി ആരാധകര്‍
ചിത്രം ആദ്യ പകുതി പിന്നിടുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ചിത്രം എന്നതും പൃഥ്വിയുടെ ആക്ഷനുമൊക്കെ ആഘോഷിക്കുകയാണ് ആരാധകര്‍
- 10:25 (IST) 07 Jul 2022'കടുവ'യുടെ കാടിറക്കം; തിയേറ്റര്‍ ലിസ്റ്റ്
- 10:11 (IST) 07 Jul 2022പ്രിയ 'പി'യ്ക്ക് ആശംസകളുമായി ഡി ക്യു
പ്രിയപ്പെട്ട പൃഥ്വിരാജിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. 'കടുവ' റിലീസിന് മുന്നോടിയായി ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്.
All the best P and to the entire team of kaduva ! https://t.co/DzJFv0jFZG
— Dulquer Salmaan (@dulQuer) July 6, 2022
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.