/indian-express-malayalam/media/media_files/bw0B6jiqVhF1yWDpgohu.jpg)
Kaathal: The Core OTT: മികച്ച നിരൂപകപ്രശംസയും ജനപ്രീതിയും നേടിയ ‘കാതല്‍: ദി കോർ’ ഒടിടിയിൽ. മമ്മൂട്ടിയേയും ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ കാതലിനെ വാനോളം പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമമായ 'ദി ന്യൂയോർക്ക് ടൈംസ്' വരെ രംഗത്തെത്തിയിരുന്നു.' ദക്ഷിണേന്ത്യയിലെ മുതിർന്ന താരങ്ങളിലൊരാൾ 'ഗേ' കഥാപാത്രമായി സ്ക്രീനിലെത്തിയ സിനിമ, ആ കഥാപാത്രത്തെ സെൻസിറ്റീവായി അവതരിപ്പിച്ചെന്നും, കേരളത്തിനപ്പുറം അത് ചർച്ചയാവുകയാണ് ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ പറയുന്നത്.
ഒരു ഗേ ആയ വ്യക്തി സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെയാണ് ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നത്. ബാങ്ക് ക്ലർക്കായ മാത്യു ദേവസിയുടെ വീട്ടിലെ നിശബ്ദത തളം കെട്ടിയ അന്തരീക്ഷവും, പുരുഷനായ ഒരു കാമുകനുമാണ് സിനിമയിലെ പ്രധാന ആകർഷണങ്ങളെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. അത്തരമൊരു സിനിമയിൽ അഭിനയിക്കാനും നിർമ്മിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം സിനിമയ്ക്ക് വലിയ പൊതുസമ്മതി നൽകിയെന്നും ലേഖനം വിലയിരുത്തിയിരുന്നു.
നവംബര്‍ 23നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. മികച്ച കളക്ഷൻ നേടാനും ചിത്രത്തിനു സാധിച്ചിരുന്നു. മമ്മൂട്ടി, ജ്യോതിക, ആര്‍.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ് കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
ആമസോൺ പ്രൈമിലാണ് ‘കാതല്‍’ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
Read More Entertainment Stories Here
- മലയാളത്തിന്റെ തിടമ്പേറ്റി മമ്മൂട്ടി ന്യൂയോർക്ക് ടൈംസില്‍
- മുൻഭാര്യമാർക്കൊപ്പം മകളുടെ വിവാഹം ആഘോഷമാക്കി ആമിർ ഖാൻ; ചിത്രങ്ങൾ
- ജോലി വീട്ടിലേക്ക് കൊണ്ടുവന്നാൽ ടിവി തകർക്കും, സ്ക്രിപ്റ്റ് ജനാലയിലൂടെ പുറത്തേക്ക് എറിയും: ഷാരൂഖിന് മുന്നിൽ ഗൗരി വച്ച ഉടമ്പടികൾ
- ഇനി ഞങ്ങൾ മൂന്നു പേർ, അമ്മയാകാനൊരുങ്ങി അമലാ പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.