/indian-express-malayalam/media/media_files/uploads/2019/09/kaappaan-movie-release-review-rating-mohanlal-suriya-live-updates-299426.jpg)
Kappaan Movie Release Highlights: തമിഴ് താരം സൂര്യയും മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്ന 'കാപ്പാന്‍' ഇന്ന് പ്രദര്‍ശനത്തിനെത്തി. തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ വി ആനന്ദ് ആണ്. സയേഷയാണ് നായികാ. സയേഷയുടെ ഭര്‍ത്താവും നടനുമായ ആര്യയും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Read More: Mohanlal Suriya Kaappaan Trailer: തമിഴ് പേസി ലാലേട്ടന്‍; മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാന്‍
കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ 'കടൈക്കുട്ടി സിങ്ക'ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ 'വനമഗന്‍' എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ വിജയ് സേതുപതിയുടെ 'ജുങ്ക', ആര്യയുടെ 'ഗജിനികാന്ത്' എന്നിവയിലേയും നായികയാണ്.
സൂര്യയേയും മോഹൻലാലിനെയും കൂടാതെ​ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.