Mohanlal Suriya Kaappaan Trailer Release: തമിഴിലെ താരം സൂര്യയുമായി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കൈകോര്‍ക്കുന്ന ചിത്രം ‘കാപ്പാന്‍’ ട്രെയിലര്‍ റിലീസ് ചെയ്തു. ‘കാപ്പാന്‍’ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ റിലീസ്. മോഹന്‍ലാല്‍, ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ്‌ ആണ്. സെപ്റ്റംബര്‍ 20ന് ‘കാപ്പാന്‍’ തിയേറ്ററുകളില്‍ എത്തും.

സൂര്യ, മോഹൻലാല്‍, എന്നിവരെ കൂടാതെ​ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്.  ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍.  ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

Read Here: ‘കാപ്പാനിൽ’ ലാലേട്ടൻ പറയുന്നത് തമിഴോ ഹിന്ദിയോ?

kaappaan, കാപ്പാൻ, mohanlal, മോഹൻലാൽ, Amitabh Bachchan, അമിതാഭ് ബച്ചൻ, kaappaan teaser, കാപ്പാൻ ടീസർ, mohanlal suriya, മോഹൻലാൽ സൂര്യ, mohanlal tamil film, മോഹൻലാൽ തമിഴ് ഫിലിം, mohanlal tamil movie kaappaan, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സയേഷയാണ് നായിക.  കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ വിജയ്‌ സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്.

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹൻലാൽ. 2014 ൽ വിജയ്ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹൻലാലിന്റെ അവസാന തമിഴ് ചിത്രം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് അമിതാഭ് ബച്ചനെ ആയിരുന്നു എന്ന്  അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ബിഗ് ബിയുടെ ഡേറ്റ് പ്രശ്‌നമായതിനാല്‍ അത് നടന്നില്ലെന്നും പിന്നീട് മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു എന്നും അദ്ദേഹം ആ കഥാപാത്രത്തെ അനായാസം അതിമനോഹരമാക്കി എന്നും കെ.വി.ആനന്ദ് പറഞ്ഞു. സൂര്യ ഉള്‍പ്പെടെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പോസിറ്റീവും നെഗറ്റീവുമായ വശങ്ങള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ചിത്രത്തില്‍ സൂര്യ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ് നല്‍കിയിരിക്കുന്നത്. ഒരു പ്രത്യേക രംഗത്തിനായി ഞങ്ങള്‍ ഒന്നിലധികം ടേക്കുകള്‍ എടുത്തിരുന്നു. എന്നിട്ടും സൂര്യ സംതൃപ്തനായില്ല. അതിനാല്‍ വീണ്ടും ഒരു ടേക്ക് കൂടി എടുക്കേണ്ടി വന്നു,’ കെ.വി.ആനന്ദ് വെളിപ്പെടുത്തി.

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയമാണ് കാപ്പാന്‍ ചര്‍ച്ച ചെയ്യുന്നത് എന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്‌നങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. സൂര്യ ഇരട്ട വേഷത്തില്‍ എത്തുന്നുവെന്നാണ് ടീസര്‍ കാണുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ‘രക്ഷിക്കും’ എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് ‘കാപ്പാന്‍’.

Read Here: സൂപ്പർ സ്റ്റാറുകൾ ഒരേ വേദിയിൽ, മോഹൻലാൽ- സൂര്യ ചിത്രം ‘കാപ്പാൻ’ ഓഡിയോ ലോഞ്ച്; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook