scorecardresearch

Kaala Movie Release Live Updates: പ്രേക്ഷക മനസ്സുകള്‍ കീഴടക്കി സൗദി അറേബ്യയിലേക്കും

Kaala Movie Release Live Updates: സൗദി അറേബ്യയിലും ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു

Kaala Movie Release Live Updates: സൗദി അറേബ്യയിലും ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kaala frenzy

Kaala Movie Release Live Updates:കാത്തിരിപ്പിനൊടുവില്‍ രജനീകാന്തിന്റെ 'കാല' ഇന്ന് തിയേറ്ററുകളില്‍ എത്തി. രാവിലെ തന്നെ തിയേറ്ററുകൾക്കു മുന്നിൽ നീണ്ട ക്യൂവായിരുന്നു. മഴയെ അവഗണിച്ച് ആരാധകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'കാല' നിര്‍മ്മിച്ചിരിക്കുന്നത് നടനും രജനീകാന്തിന്റെ മകളുടെ ഭര്‍ത്താവുമായ ധനുഷ് ആണ്.

Advertisment

'കാല' - ഇതൊരു രജനികാന്ത് ചിത്രമല്ല, മറിച്ച് രജനികാന്ത് അഭിനയിക്കുന്ന ഒരു പാ രഞ്ജിത്ത് ചിത്രം. സൂപ്പര്‍സ്റ്റാര്‍ ഇല്ല എന്നത് ശ്രദ്ധിക്കണം. പാ രഞ്ജിത്ത് തുടക്കം മുതലേ ഊന്നി പറയാന്‍ ശ്രമിക്കുന്നതും അത് തന്നെ. ഇത്രയും ലളിതമായ ഒരു ഇന്റ്രോ സീന്‍ രജനിയ്ക്ക് ഉണ്ടാകുന്നത് കാലങ്ങള്‍ക്ക് ശേഷമാണ്. ചേരിയിലെ കുട്ടികളുമായി ക്രിക്കറ്റ്‌ കളിക്കുന്ന രജനികാന്താണ് ഇന്റ്രോ സീനില്‍. രജനി ഒരു സിക്സ് അടിക്കുന്നതാവും അടുത്തത് എന്ന് കരുതിയാല്‍ തെറ്റി. മിഡില്‍ സ്റ്റമ്പ്‌ തെറിക്കുന്നതാണ് പിന്നത്തെ കാഴ്ച. 

മുഴുവന്‍ വായിക്കാം: 'കാല' റിവ്യൂ

Kaala movie review and release live updates:

11.59 am: 'കാല' സൗദി അറേബ്യയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍

Kaala to release in Saudi Arabia

10.55 am: ഇന്ന് ചിത്രം റിലീസ് ചെയ്തതിന്റെ പിന്നാലെ തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ 'കാല'യുടെ വ്യാജപതിപ്പും ഇറങ്ങിയതായി റിപ്പോര്‍ട്ട്‌ ഉണ്ട്.

Advertisment

10.30 am: ഇന്റെര്‍വല്‍ സമയത്തെ പ്രതികരണങ്ങള്‍

10.15 am: ആന്ധ്രാ ബോക്സ് ഓഫീസ്.കോം എന്ന വെബ്‌ സൈറ്റ് കണക്കുകള്‍ പ്രകാരം ചിത്രത്തിന്റെ തമിഴ്നാട്ടിലെ തിയേറ്റര്‍ വിതരാണാവകാശം വിറ്റ് പോയത് 60 കോടി രൂപയ്ക്കാണ്. ആന്ധ്രാ/നിസാം മേഖലയില്‍ 33 കോടിയും കേരളത്തില്‍ 10 കോടിയുമാണ് ലഭിച്ചത്. രാജ്യത്തെ ബാക്കി ഭാഗങ്ങളുടെ റൈറ്റ്സ് 7 കോടി രൂപയ്ക്കും വിദേശ രാജ്യങ്ങള്‍ 45 കോടി രൂപയ്ക്കുമാണ് വിറ്റിരിക്കുന്നത്. തിയേറ്റര്‍ വില്‍പ്പന തുക മാത്രം 155 കോടിയോളം വരും. ഇത് കൂടാതെ 70 കോടി സാറ്റലൈറ്റ്, 5 കോടി മ്യൂസിക് റൈറ്റ്സ് എന്നിവയും ചേര്‍ത്ത് 'കാല'യുടെ പ്രീ റിലീസ് സമ്പാദ്യം 230 കോടിയോളം വരും.

10.12 am: ആഘോഷങ്ങളുടെ തുടക്കം

10.10 am: ചെന്നൈയിലെ ഐ മാക്സ് തിയേറ്ററില്‍ എത്തിയ ആരാധകര്‍

10.05 am: മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

publive-image

publive-image

9.58 am: തിരശീലയില്‍ തലൈവര്‍ തെളിഞ്ഞപ്പോള്‍

'രജനി ഡാ'

9.50 am: മുംബൈയിലെ മഴയിലും നിറയുന്ന ആഘോഷങ്ങള്‍

9.45 am: വിദേശത്ത് നിന്നുള്ള ആദ്യ പ്രതികരണങ്ങള്‍

9.30 am: മുംബൈ ആരാധകര്‍ പറയുന്നു

9.15 am: ചെന്നൈയില്‍ 'കാല' തുടങ്ങി

9.05 am: ചെന്നൈയില്‍ ആദ്യ ഷോ കാണാന്‍ എത്തിയവര്‍

Kaala Rajnikanth Masswap Malayalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: