/indian-express-malayalam/media/media_files/uploads/2022/12/K-S-Chithra.png)
മലയാളികളൾക്ക് എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ആലപിച്ച പാട്ടുകാരിയാണ് കെ എസ് ചിത്ര. കേരളക്കരയ്ക്ക് മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായാണ് ചിത്രയെങ്കിൽ തമിഴർക്ക് ചിന്ന കുയിലാണ്. ആന്ധ്രക്കാർക്ക് സംഗീത സരസ്വതി, കർണാടകക്കാർക്ക് കന്നഡ കോകില, മുംബൈക്കാർക്ക് പിയ ബസന്തി… പാടിയ ഭാഷകളിലെല്ലാം ആസ്വാദകരുടെ ഇഷ്ടം ഒരുപോലെ കവരാൻ കഴിഞ്ഞു എന്നതും ചിത്രയെ വ്യത്യസ്തയാക്കുന്നു.
പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങൾ, ആറ് ദേശീയ പുരസ്കാരങ്ങൾ, പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാർ പുരസ്കാരം, തമിഴ്‌നാട്, ആന്ധ്രാ സര്‍ക്കാരുകളുടെ പുരസ്കാരങ്ങൾ വേറെ… 243 ലേറെ അവാർഡുകൾ, വിവിധ ഇന്ത്യൻ ഭാഷകളിലായി 25,000ത്തിലേറെ ഗാനങ്ങൾ. കരിയറിൽ ഏറെ നേട്ടങ്ങൾ കൊയ്തപ്പോൾ ജീവിതത്തിലെ ഒരു തീരാനഷ്ടത്തെക്കുറിച്ചുള്ള ഓർമകളുമായി വീണ്ടുമെത്തുകയാണ് ചിത്ര.
അകാലത്തിൽ പൊലിഞ്ഞ തന്റെ മകൾ നന്ദനയുടെ ജന്മദിനത്തിൽ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ചിത്ര. "സ്വർഗ്ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. എത്ര വർഷങ്ങൾ വന്ന് പോയാലും നീ മായാതെ എന്നും എന്റെ മനസ്സിലുണ്ട്. അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്കറിയാം. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നന്ദന" ചിത്ര കുറിച്ചു.
2002 ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ ജനിച്ചത്. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലായിരുന്നു മകളുടെ ജനനം. എന്നാൽ 2011 ൽ നന്ദന ലോകത്തോട് വിടപറഞ്ഞു. ദുബായിലെ വില്ലയിലുള്ള നീന്തൽകുളത്തിൽ വീണായിരുന്നു മരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.