/indian-express-malayalam/media/media_files/xwqGkBlPyUxj3HpXOpnp.jpg)
മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിയാണ് കെ എസ് ചിത്ര. പാട്ടുകാരിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും ഏവർക്കും പ്രിയങ്കരിയാണ് ചിത്ര. ഒരു നനുത്ത ചിരിയോടെയല്ലാതെ മലയാളത്തിന്റെ ഈ വാനമ്പാടിയെ നമുക്കു കാണാനാവില്ല. അതുകൊണ്ടുതന്നെയാവാം, ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന ഒരു പ്രതിഭയായി കെ എസ് ചിത്ര മാറുന്നത്. ചിത്രയുടെ പാട്ടിനോളം തന്നെ മലയാളികൾക്ക് ഇഷ്ടമാണ് ലാളിത്യം നിറഞ്ഞ ആ വ്യക്തിത്വത്തോടും.
ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9ലെ പ്രധാന വിധികർത്താക്കളിൽ ഒരാളാണ് ചിത്ര. സീനിയറാണെന്ന ഭാവമൊന്നുമില്ലാതെ, സ്റ്റാർ സിംഗറിലെ കുട്ടികളുടെയും സഹ ജഡ്ജസിന്റെയും കുസൃതികൾക്കും കുറുമ്പുകൾക്കുമൊപ്പം കൂടുന്ന ചിത്രാമ്മയെ ആണ് ഈ സീസണിൽ കാണാനാവുന്നത്. ഇടയ്ക്ക് റെയ്ബാൻ വച്ച്, തോൾ ചെരിച്ച്, ഏഴിമല പൂഞ്ചോല പാടുന്ന ചിത്രാമ്മയുടെ വീഡിയോ വൈറലായിരുന്നു.
ഇപ്പോഴിതാ, ഗായകരായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, നടി അപർണ ബാലമുരളി, സ്റ്റാര്‍ സിംഗര്‍ അവതാരക വർഷ എന്നിവർക്കൊപ്പം ഒരു ഡബ്സ്മാഷ് വീഡിയോയിൽ പ്രത്യക്ഷപ്പെടുകയാണ് ചിത്ര.
ഇൻ ഹരിഹർനഗർ ചിത്രത്തിലെ മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദൻകുട്ടിയും തോമസുകുട്ടിയുമായാണ് വിധുവും സിതാരയും അപർണയും വർഷയുമെത്തുന്നത്. പാതിരാത്രി ടെറസ്സിലിരുന്നു പാടുന്ന മഹാദേവനെയും സംഘത്തെയും ശാസിക്കുന്ന അമ്മയുടെ റോളാണ് ചിത്രയ്ക്ക്. ശാസിക്കുമ്പോഴും മുഖത്തെ ആ ചിരി മായുന്നില്ല.
'ചിരിച്ചുകൊണ്ട് വഴക്ക് പറയുന്ന അമ്മ പൊളിച്ചു'
'ലെ ചിത്ര ചേച്ചി: ചിരിച്ചു കൊണ്ട് ദേഷ്യം കാണിക്കുന്നതിൽ പ്രശ്നമൊന്നുമില്ലലോ ലെ?'
'എങ്ങനെ നടന്ന മൊതലാ നമ്മളെ ചിത്രച്ചേച്ചി.. അതിനെ ഇങ്ങനെ ആക്കിയല്ലോ? അല്ലേലും വിധുച്ചേട്ടന്റെ കൂടെ കൂടി ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ,' എന്നിങ്ങനെ പോവുന്നു കമന്റുകൾ. എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
Read More Music Related Stories Here
- അയ്യനു മുന്നിൽ ഹരിവരാസനം പാടി യേശുദാസ്; വീഡിയോ
- നന്നായി പാടിയതല്ലേ, ഇതാ ഒരു സമ്മാനം; സ്റ്റാർ സിംഗർ മത്സരാർത്ഥിയ്ക്കായി ചിത്ര ഒരുക്കിയ സർപ്രൈസ്, വീഡിയോ
- ഞാൻ പണ്ട് കുറെ കരഞ്ഞു കഴിഞ്ഞതാ; വേദിയിലുള്ളവരുടെ കണ്ണു നിറച്ച് ചിത്ര
- പാടിയ പാട്ടെല്ലാം ഹിറ്റ്, എൻ്റെ പല പാട്ടിന്റെയും ക്രെഡിറ്റ് ചിത്രയ്ക്ക് പോയി: ലതിക ടീച്ചർ
- ഈ ബിജിഎം കേട്ടാൽ നാഗവല്ലി എങ്ങനെ വരാതിരിക്കും!
- ജൂനിയർ ഗായികയ്ക്ക് തെറ്റി, സുന്ദരമായി ഇടപെട്ട് ചിത്ര; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.