/indian-express-malayalam/media/media_files/uploads/2023/08/K-S-Chithra-Manju-Warrier.jpg)
പാട്ടിൽ ലയിച്ച് മലയാളത്തിന്റെ പ്രിയങ്കരികൾ
മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ മാത്രമല്ല, ഗായികയെയും കണ്ടു ശീലിച്ചവരാണ് മലയാളികള്‍. നടിയുടെ ആദ്യക്കാല ചിത്രങ്ങളിലൊന്നായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ എന്ന ഗായികയെ പ്രേക്ഷകര്‍ അറിഞ്ഞത്. നര്‍ത്തകികൂടിയായ മഞ്ജു ജോ ആന്‍ഡ് ദി ബോയ്, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം തുടങ്ങിയ ചിത്രങ്ങളില്‍ ഉള്‍പ്പെടെ ഏഴോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കാന്‍സറിനെതിരെ നടത്തിയ പ്രചരണപരിപാടിയായ കേരള കാനിനു വേണ്ടി മഞ്ജു ആലപിച്ച ഗാനവും ഏറെ ശ്രദ്ധ നേടിയുന്നു.
പൊതു വേദികളിലും പലതവണ ഗായികയായി മഞ്ജു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ, മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഒപ്പം മഞ്ജു പാടുന്ന ഒരു വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. 'ചിത്ര പൂർണിമ 60 പാട്ട് വർഷങ്ങൾ' എന്ന പരിപാടിയ്ക്കിടയിലായിരുന്നു ഇരുവരും ഒന്നിച്ച് പാട്ടുമായി വേദിയിലെത്തിയത്.
"കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ
കണ്ണും കണ്ണും തേടിയൊഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ," എന്നു തുടങ്ങുന്ന ഗാനം ആസ്വദിച്ചു പാടുന്ന മഞ്ജുവിനെയും ചിത്രയേയുമാണ് വീഡിയോയിൽ കാണാനാവുക.
മലയാളത്തിന്റെ വാനമ്പാടിക്ക് ആദരമൊരുക്കി മലയാള മനോരമ സംഘടിപ്പിച്ച പരിപാടിയാണ് ചിത്ര പൂർണിമ. ചിത്ര ആലപിച്ച ഗാനങ്ങൾ കോർത്തിണക്കിയായിരുന്നു ചിത്ര പൂർണിമ. ചടങ്ങിൽ ചിത്രയ്ക്കൊപ്പം മലയാളത്തിന്റെ പ്രമുഖ ഗായകരും സംഗീത സംവിധായകരും അണിനിരന്നു. ചിത്രയ്ക്ക് ആശംസകൾ അർപ്പിക്കാൻ സംവിധായകൻ സത്യൻ അന്തിക്കാട്, നടി മഞ്ജുവാര്യർ എന്നിവരും എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.