/indian-express-malayalam/media/media_files/2GRCvoxwoezfta0Egl4G.jpg)
ഫൊട്ടോ: ജൂനിയർ എൻ ടി ആർ-ഇൻസ്റ്റഗ്രാം
റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടർ ചലനങ്ങളും സുനാമിയും ഉണ്ടായ ജപ്പാനിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഭൂകമ്പത്തിൽ 12 പേർ കൊല്ലപ്പെട്ടതായാണ് ഇതു വരെയുള്ള കണക്കുകൾ. ഇപ്പോഴിതാ ഭൂകമ്പമുണ്ടായ ജപ്പാനിൽ കഴിഞ്ഞ ഒരാഴ്ച്ചയായി കഴിഞ്ഞിരുന്ന തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ജൂനിയർ എൻ ടി ആർ ഭീതിജനകമായ തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. ജപ്പാനിലുണ്ടായ ഭൂചലനം ഞെട്ടലുണ്ടാക്കിയെന്നും ദുരന്തത്തിൽ അകപ്പെടാതെ രക്ഷപ്പെടാനായത് ഭാഗ്യം കൊണ്ടാണെന്നും തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
ജപ്പാനിൽ ഒരാഴ്ച്ച ചെലവഴിച്ച ശേഷം താൻ സുരക്ഷിതനായി തന്നെ നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു എന്നാണ് താരം തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ജപ്പാനിലെ ഭൂചലനത്തിൽ 12 പേർ കൊല്ലപ്പെട്ടു, രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും അവിടെ പുരോഗമിക്കുകയാണെന്നും ദുരന്തത്തിൽ അകപ്പെട്ടവരോടൊപ്പമാണ് തന്റെ ഹൃദയമെന്നും താരം ട്വിറ്ററിൽ കുറിച്ചു. ജപ്പാന്റെ വേഗത്തിലുള്ള വീണ്ടെടുക്കലാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ജൂനിയർ എൻ ടി ആർ കൂട്ടിച്ചേർത്തു.
Back home today from Japan and deeply shocked by the earthquakes hitting. Spent the entire last week there, and my heart goes out to everyone affected.
— Jr NTR (@tarak9999) January 1, 2024
Grateful for the resilience of the people and hoping for a swift recovery. Stay strong, Japan 🇯🇵
അതേ സമയം ശക്തമായ ഭൂകമ്പമുണ്ടായ ജപ്പാനിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും പുരോഗമിക്കുകയാണ്.
ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നോട്ടോ പെനിൻസുല മേഖലയിലേക്ക് ആയിരത്തോളം സൈനികരെ അയച്ചിട്ടുണ്ട്. എന്നാൽ ഭൂചലനത്തെ തുടർന്ന് താറുമാറായ റോഡുകൾ രക്ഷാപ്രവർത്തനത്തിന് തടസ്സമാവുന്നതായാണ് വിവരം.
അടുത്തതായി വരാനിരിക്കുന്ന ജൂനിയർ എൻടിആർ ചിത്രം ദേവാരയയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ചൊവ്വാഴ്ച പുറത്തിറക്കി. കൊരട്ടാല ശിവ സംവിധാനം ചെയ്ത ഈ ചിത്രം ഒരു തീരദേശ പട്ടണത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജൂനിയർ എൻടിആറിനൊപ്പം ആദ്യമായി ജാൻവി കപൂർ എത്തുന്നു എന്നതാണ് ദേവരയുടെ പ്രധാന സവിശേഷത. രണ്ട് ഭാഗങ്ങളുള്ള സിനിമയുടെ ആദ്യ ഭാഗം ഏപ്രിൽ 5 ന് പുറത്തിറങ്ങും.
Read more:ജയറാമിന് പിന്നാലെ കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.