scorecardresearch

കണ്ടു നിന്നവരെ പോലും കരയിച്ച ജോജുവിന്റെ പ്രകടനം; ലൊക്കേഷൻ വീഡിയോയുമായി സംവിധായകൻ

"അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി..ശെരിയാണ് ചിലർ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു.." സംവിധായകൻ കുറിച്ചു

"അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി..ശെരിയാണ് ചിലർ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു.." സംവിധായകൻ കുറിച്ചു

author-image
Entertainment Desk
New Update
joju george, oru thathvika avalokanam

ജോജു ജോർജ് പ്രധാന വേഷത്തിൽ അഭിനയിച്ച 'ഒരു താത്വിക അവലോകനം' എന്ന സിനിമ കഴിഞ്ഞ ഡിസംബർ 31നാണ് റിലീസ് ചെയ്തത്. സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ.

Advertisment

ചിത്രത്തിൽ ജോജുവിന്റെ പ്രകടനത്തെക്കുറിച്ചുള്ള ഒരു കുറിപ്പും വീഡിയോക്കൊപ്പം അഖിൽ മാരാർ പങ്കുവച്ചിട്ടുണ്ട്. ചീത്രീകരണത്തിനിടെ ജോജുവിന്റെ അഭിനയം കണ്ട് ചുറ്റും കൂടി നിന്നവർ പോലും കരഞ്ഞ് കയ്യടിച്ചതായി കുറിപ്പിൽ പറയുന്നു.

ആ രംഗം അഭിനയിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജോജു ജോർജ് പറഞ്ഞ വാക്കുകളും അഖിൽ മാരാർ പങ്കുവച്ചിട്ടുണ്ട്. ആ ഉത്തരം പറയുമ്പോൾ ജോജു ജോർജിന്റെ കണ്ണു നിറഞ്ഞിരുന്നുവെന്നും അഖിൽ മാരാർ കുറിച്ചു.

"ഷൂട്ട് കണ്ട് നിന്നവർ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം..കാരവാനിൽ അത് വരെ തമാശ പറഞ്ഞിരുന്ന ഒരാൾ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കിൽ ആ സീൻ എങ്ങനെ തീർത്തു എന്നും ഞാൻ പിന്നീട് ഒരു യാത്രയിൽ ജോജു ചേട്ടനോട് ചോദിച്ചു..ചേട്ടൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു..എടാ ഒരാൾ താടിയും മുടിയും ഒക്കെ വളർത്തി ഒരു ഭ്രാന്തനെ പോലെ നടക്കണം എങ്കിൽ അയാൾ ജീവിതത്തിൽ എന്തൊക്കെ അനുഭവിച്ചു കാണണംഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ ദാ ഒന്ന് കണ്ണടച്ചാൽ മതി എനിക്ക് ഒരു നൂറു വിഷമങ്ങൾ ഒരേ സമയം ഓർക്കാൻ.." അഖിൽ മാരാർ കുറിച്ചു.

Advertisment

"അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി..ശെരിയാണ് ചിലർ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു..ചിലരെ പ്രകൃതി അനുഭവങ്ങൾ സമ്മാനിച്ചു അഭിനേതാവാക്കി സൃഷ്ടിക്കുന്നു..ജോജു അങ്ങനൊരു മനുഷ്യൻ ആണ്..അനുഭവങ്ങളുടെ തീച്ചൂളയിൽ സ്രഷ്ടാവം ചെയ്യപ്പെട്ട കാപട്യങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ഒരു ശുദ്ധൻ അല്ലെങ്കിൽ ജോജു ചേട്ടൻറെ തന്നെ ഭാഷയിൽ പൊട്ടൻ..ബിഹൈൻഡ് ആൻഡ് ആഫ്റ്റർ ദ സീൻ..." അഖിൽ മാരാർ കുറിച്ചു.

നവാഗതനായ അഖിൽ മാരാർ രചനയും സംവിധാനവും നിർവഹിച്ച 'ഒരു താത്വിക അവലോകനം' ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായിരുന്നു.ജോജുവിന് പുറമെ നിരഞ്ജനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.

Also Read: Oru Thathvika Avalokanam Movie Review & Rating: ചിരിയും ചിന്തയുമായി 'ഒരു താത്വിക അവലോകനം'; റിവ്യൂ

Joju George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: