/indian-express-malayalam/media/media_files/uploads/2021/10/John-Abraham-Anaswara-Rajan.jpg)
ജോൺ എബ്രഹാം ചിത്രമായ 'മൈക്കിൽ' അനശ്വര രാജൻ നായികയാകുന്നു. ഇത്തവണ അഭിനേതാവായല്ല ജോൺ എബ്രഹാം എത്തുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. നിർമ്മാതാവിന്റെ വേഷത്തിലാണ് താരം. ജോൺ എബ്രഹാം നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'മൈക്ക്'.
രജ്ഞിത്ത് സജീവ് എന്ന പുതുമുഖ താരമാണ് ചിത്രത്തിലെ നായകൻ. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. റെനദീവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. എഡിറ്റിങ്ങ് വിവേക് ഹർഷൻ. രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കലാസംവിധാനം രഞ്ജിത് കൊതേരി, മേക്കപ്പ് റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം സോണിയ സാൻഡിയാവോ എന്നിവർ നിർവ്വഹിക്കും. ഡെവിസൺ സി.ജെ ആണ് പ്രൊഡക്ഷൻ കൺട്രോളർ.
ഒക്ടോബർ 20 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മൈസൂർ,, കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയവയാണ് പ്രധാന ലൊക്കേഷനുകൾ.
Read more: കിടിലൻ ആറ്റിറ്റ്യൂഡിൽ അനശ്വര; ചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.