scorecardresearch

കർത്താവേ, നീയൊരു കുരിശല്ലേ ചുമന്നുള്ളൂ, ഈ വണ്ടി നിറയെ കുരിശുകളാ എനിക്കു ചുമക്കാൻ; ട്വൽത്ത്മാൻ ടീമിനെ ട്രോളി ജീത്തു ജോസഫ്

ഷൂട്ടിംഗിനിടയിലെ രസകരമായ മുഹൂർത്തങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ഷൂട്ടിംഗിനിടയിലെ രസകരമായ മുഹൂർത്തങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

author-image
Entertainment Desk
New Update
Jeethu Joseph, 12th Man troll video, 12th Man

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കുറ്റാന്വേഷണകഥകൾ പറയാൻ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ജീത്തു ചിത്രം ട്വൽത്ത്മാനും ഒരു മിസ്റ്ററി ത്രില്ലർ ചിത്രമായിരുന്നു. കാടിനു നടുവിലെ റിസോർട്ടിൽ ഒരു പറ്റം സുഹൃത്തുക്കൾ ഒത്തുചേരുന്നതും ആ രാത്രി അവരിലൊരാൾ കൊല്ലപ്പെടുന്നതും അതിന്റെ പിന്നിലെ നിഗൂഢത ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെളിച്ചത്തു കൊണ്ടുവരുന്നതുമാണ് 'ട്വൽത്ത്മാന്റെ' കഥ.

Advertisment

മോഹൻലാലിനൊപ്പം യുവതാരങ്ങളുടെ വലിയൊരു നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. സൈജു കുറുപ്പ്, ലിയോണ ലിഷോയ്, ഉണ്ണി മുകുന്ദൻ, ചന്ദുനാഥ്, അനു സിതാര, അനു ശ്രീ, അനു മോഹൻ, രാഹുൽ മാധവ്, അദിതി രവി, പ്രിയങ്ക നായർ, ശിവദ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. വളരെ രസകരമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നും എല്ലാവരും ഒരു പിക്നിക് മൂഡിലായിരുന്നുവെന്നും മുൻപ് ട്വൽത്ത്മാൻ താരങ്ങൾ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഫൺ മൂഡിലുള്ള ലൊക്കേഷൻ ചിത്രങ്ങളും ഈ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.

ട്വൽത്ത്മാൻ ഇറങ്ങിയ സമയത്ത്, ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. സൗഹൃദത്തിനകത്തെ കാപട്യങ്ങളെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ആ ട്രോളുകൾ. 'ഇതിലും ഒത്തൊരുമുള്ള ഉള്ള ഫ്രണ്ട്സിനെ വേറെ എവിടെയും കാണാൻ പറ്റില്ല', 'ഇതുപോലുള്ള ഫ്രണ്ട്സിനെ മറ്റാർക്കും കിട്ടാതിരിക്കട്ടെ', 'ഇങ്ങനത്തെ ട്രൂ ഫ്രണ്ട്സിനെ കിട്ടാൻ പുണ്യം ചെയ്യണം' എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ ചിരികോള് സമ്മാനിച്ച നിരവധിയേറെ ട്രോളുകൾ…

ഇപ്പോഴിതാ, ചിത്രത്തിന്റെ സംവിധായകൻ തന്നെ രസകരമായൊരു ട്രോൾ ഷെയർ ചെയ്തിരിക്കുന്നു. മാന്നാർ മത്തായി സ്പീക്കിംഗിലെ മത്തായിച്ചന്റെ അവസ്ഥയായിരുന്നു തനിക്കെന്നാണ് ട്രോൾ വീഡിയോയിൽ സംവിധായകൻ പറയുന്നത്.

Advertisment

ഡയലോഗുകൾ തെറ്റിപ്പറയുന്നതും ചിരിച്ച് സീൻ കുളമാക്കുന്നതുമടക്കം ഷൂട്ടിംഗിനിടയിലെ രസകരമായ മുഹൂർത്തങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Troll Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: