scorecardresearch

മഞ്ഞുകാലം നോൽക്കാൻ പോയവർ, അവധിക്കാലം ആഘോഷിച്ച് ജയസൂര്യയും കുടുംബവും; ചിത്രങ്ങൾ

സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം

സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jayasurya, Jayasurya Switzerland trip photos

യാത്രാപ്രിയരാണ് നടൻ ജയസൂര്യയും ഭാര്യ സരിതയും. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ഇടയ്ക്ക് മാറി യാത്ര പോവാൻ എപ്പോഴും സമയം കണ്ടെത്തുന്ന നടൻ കൂടിയാണ് ജയസൂര്യ. അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു നേപ്പാൾ യാത്രയും നടത്തിയിരുന്നു. ഇപ്പോഴിതാ, സകുടുംബം യാത്ര സ്വിറ്റ്സർലൻഡിലേക്കാണ്. യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് ഇരുവരും.

Advertisment
View this post on Instagram

A post shared by Saritha Jayasurya (@sarithajayasurya) on

View this post on Instagram

Swiss time.....

A post shared by actor jayasurya (@actor_jayasurya) on

Advertisment

View this post on Instagram

A post shared by actor jayasurya (@actor_jayasurya) on

View this post on Instagram

A post shared by actor jayasurya (@actor_jayasurya) on

View this post on Instagram

A post shared by Saritha Jayasurya (@sarithajayasurya) on

"ഓര്‍മ്മകളാണ് ഓരോ യാത്രയും തരുന്നത്. എന്റെ ജീവിതത്തില്‍ എനിക്കേറ്റവും വിലപ്പെട്ടത് എന്താണെന്നു ചോദിച്ചാല്‍ പണത്തേക്കാള്‍ ഞാന്‍ വിലകല്‍പ്പിക്കുന്നത് ‘മൊമന്റ്‌സിന്’ ആണ്. ജോലിയില്‍ നിന്നും വിരമിച്ചു കഴിഞ്ഞാണ് ജീവിതം ആസ്വദിച്ചു തുടങ്ങേണ്ടത് എന്നു പറയാറുണ്ട് പലരും. മണ്ടത്തരമാണ് അത്. അറുപതു വയസ്സു കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു ലഡു പോലും കഴിക്കാന്‍ പറ്റില്ല, പിന്നെയാണ് യാത്ര. അതു കൊണ്ട് ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ തീര്‍ച്ചയായും യാത്ര ചെയ്യണം. ജീവിതം ഇത്രയേ ഉള്ളൂ, അതു ആസ്വദിക്കുക," തന്റെ കാഴ്ചപ്പാടിനെ കുറിച്ച് ജയസൂര്യ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

സരിതയ്ക്ക് ഒപ്പം കൈലാസത്തിലേക്ക് നടത്തിയ യാത്രയാണ് തന്നെ സംബന്ധിച്ച് ഏറ്റവും ഓർത്തിരിക്കുന്ന യാത്രകളിലൊന്നെന്നും ജയസൂര്യ പറഞ്ഞു. "ഞാനും സരിതയും കൂടെ കൈലാസം പോയതാവും എന്നെ സംബന്ധിച്ച് എന്നും ഓര്‍ത്തിരിക്കുന്ന പവിത്രമായ യാത്ര. ഹിമാലയം പോവുക എന്നതു തന്നെ വലിയൊരു ഭാഗ്യമാണ്. 10- 50 പടിയില്‍ കൂടുതല്‍ നടന്നോ, എന്നെ പോലെ ബുദ്ധിമുട്ടിയോ ഒന്നും ശീലമില്ലാത്ത കുട്ടിയാണ്. അവളെയും കൊണ്ട് ഹിമാലയത്തില്‍ പതിനാലു കിലോമീറ്ററോളം കയറ്റം കയറുക എന്നത് ഒരു സാഹസികമായ അനുഭവമായിരുന്നു. എല്ലില്‍ കുത്തുന്ന തണുപ്പും കാലാവസ്ഥയും. വേണ്ട ബാത്ത്റൂം സൗകര്യങ്ങള്‍ പോലുമില്ല. രണ്ടു മൂന്നു ദിവസം നീണ്ട യാത്ര. സരിതയ്ക്ക് ആണെങ്കില്‍ കാലുവേദന. അതിനിടയില്‍ മഞ്ഞുമലകള്‍ കടന്നു പോവണം. മഞ്ഞെന്നു പറഞ്ഞാല്‍ സിനിമയില്‍ നായകന്‍ നായികയുടെ മേലേക്ക് എടുത്തെറിയുന്ന മഞ്ഞല്ല. ചവിട്ടി കഴിഞ്ഞാല്‍ വഴുക്കും. ഒറ്റപോക്ക് അങ്ങ് പോവും. മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അത്."

Read more:അക്കോസേട്ടനും ഉണ്ണിക്കുട്ടനും ഇരുന്ന​ ആ കൽപ്പടവുകളിൽ; ജയസൂര്യയുടെ നേപ്പാൾ യാത്രാ ചിത്രങ്ങൾ

Switzerland Jayasurya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: