ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും വീണു കിട്ടിയ ഇടവേളയിൽ, ഭാര്യയുമൊത്ത് നേപ്പാളിൽ അവധിക്കാലം ആഘോഷിക്കുകയാണ് ജയസൂര്യ. നേപ്പാൾ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് ഇരുവരും. നേപ്പാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയും താരം സന്ദർശിച്ചു.
‘യോദ്ധ’ സിനിമ ചിത്രീകരിച്ച ഷൂട്ടിംഗ് ലൊക്കേഷനിൽ സരിതയ്ക്ക് ഒപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘ഉണ്ണിക്കുട്ടനും അക്കോസോട്ടനും ഇരുന്നയിടം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
‘തൃശ്ശൂർ പൂരം’ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു ജയസൂര്യ ഇത്രനാളും. ‘തൃശൂർ പൂര’ത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ തൃശൂർ പൂരത്തിന്റെ അന്നായിരുന്നു, ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ‘തൃശൂർ പൂരം’ എന്ന ചിത്രം അനൗൺസ് ചെയ്യപ്പെട്ടത്. പൂരപറമ്പിൽ വെച്ചു തന്നെ ചിത്രം അനൗൺസ് ചെയ്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു ഫ്രൈഡേ ഫിലിം ഹൗസ്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും ‘തൃശൂർ പൂരം’ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അവകാശപ്പെടുന്നത്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
ജയസൂര്യയ്ക്ക് ഒപ്പമുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’. ‘ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ’, ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നിവയായിരുന്നു മുൻ ചിത്രങ്ങൾ. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
Read more: ഇതിനൊക്കെ നല്ല സ്റ്റാമിന വേണമല്ലേ’; സൂംബ കളിച്ച് ജയസൂര്യയും യതീഷ് ചന്ദ്രയും, വീഡിയോ