scorecardresearch

ഹെലൻ ബോളിവുഡിലേക്ക്; അന്ന ബെന്നിന് പകരം ജാൻവി കപൂർ

പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്

പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്

author-image
Entertainment Desk
New Update
Helen, ഹെലൻ, Anna Ben, അന്ന ബെൻ, Janhvi Kapoor, ജാൻവി കപൂർ, Boney Kapoor, ബോണി കപൂർ, iemalayalam, ഐഇ മലയാളം

കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന അന്ന ബെൻ കേന്ദ്രകഥാപാത്രമായെത്തിയ ഹെലൻ ബോളിവുഡിലേക്ക്. പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ബോണി കപൂറിന്‍റെ മകളും നടിയുമായ ജാന്‍വി കപൂര്‍ ആയിരിക്കും ചിത്രത്തിലെ നായിക. പിങ്ക്‌വില്ലയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബോണി കപൂറും സീ സ്റ്റുഡിയോസും സംയുക്തമായിട്ടായിരിക്കും ചിത്രം പുറത്തിറക്കുക.

Advertisment

ബോംബെ ഗേള്‍ എന്നൊരു സിനിമയും ബോണി കപൂര്‍ മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഹെലന്‍ റീമേക്ക് ആവും ആദ്യം നടക്കുക. 2021 ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read More: ഷൂട്ടിങ് മിസ് ചെയ്യുമ്പോൾ ഞാൻ മുറിയിൽ കയറി കതകടയ്ക്കും: അന്ന ബെന്നിനെ ട്രോളി സോഷ്യൽമീഡിയ

2018ല്‍ പുറത്തെത്തിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും മകളായ ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിലൂടെയാവും ജാന്‍വിയുടെ അരങ്ങേറ്റമെന്ന് ബോളിവുഡ് വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നുവെങ്കിലും ധഡകിന്‍റെ നിര്‍മ്മാണം കരണ്‍ ജോഹര്‍ ആയിരുന്നു.

Advertisment

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ ഒരു ഷോപ്പിംഗ് മാളിലെ ഫുഡ്കോർട്ട് ജീവനക്കാരിയായ പെണ്‍കുട്ടി നേരിടേണ്ടിവരുന്ന അപകടകരമായ സാഹചര്യവും അതിനെ ഹെലൻ അതിജീവിക്കുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം. ഹാബിറ്റ് ഓഫ് ലൈഫിന്‍റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. കുമ്പളങ്ങി നൈറ്റ്സിനു ശേഷം അന്ന ബെന്നിന്റെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ച ചിത്രമാണ് ഹെലൻ.

അതേസമയം ഹെലനും കൂടാതെ അന്ന ബെന്‍ അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സും പുതിയ ചിത്രം കപ്പേളയും ഒടിടി റിലീസിലൂടെ മലയാളികളല്ലാത്ത സിനിമാപ്രേമികളിലേക്കും എത്തിയ ചിത്രങ്ങളാണ്. കുമ്പളങ്ങി നൈറ്റ്സും ഹെലനും ആമസോണ്‍ പ്രൈമിലും കപ്പേള നെറ്റ്ഫ്ളിക്സിലുമാണ് റിലീസ് ചെയ്യപ്പെട്ടത്.

അന്ന ബെന്നും ശ്രീനാഥ് ഭാസിയും റോഷനും തൻവി റാമും മുഖ്യ വേഷത്തിലെത്തിയ കപ്പേള തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Janhvi Kapoor Boney Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: