scorecardresearch

അച്ഛന്റെ മാസ്ക് മാറ്റാൻ പറഞ്ഞ പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ; വീഡിയോ

ജാൻവിയുടെ വാക്കുകളെ അനുകൂലിക്കുകയാണ് ആരാധകരും

ജാൻവിയുടെ വാക്കുകളെ അനുകൂലിക്കുകയാണ് ആരാധകരും

author-image
Entertainment Desk
New Update
janhvi kapoor, boney kapoor, ജാൻവി കപൂർ, janhvi kapoor scolds paparazzi, Janhvi gets angry, janhvi kapoor news

ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയയാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ. പാപ്പരാസികളെ ശാസിക്കുന്ന ജാൻവിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

Advertisment

അച്ഛൻ ബോണി കപൂറിനൊപ്പം ഉത്തരേന്ത്യൻ പര്യടനം കഴിഞ്ഞ് മുംബൈ എയർപ്പോട്ടിലെത്തിയ ജാൻവിയേയും ബോണി കപൂറിനെയും ചിത്രങ്ങൾ എടുക്കാനായി പാപ്പരാസികൾ വളഞ്ഞു. ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാൻ മാസ്ക്ക് മാറ്റാമോ? എന്ന് ചോദിക്കുന്ന ഫോട്ടോഗ്രാഫറുടെ അഭ്യർത്ഥന മാനിച്ച് ബോണി കപൂർ മാസ്ക് മാറ്റാൻ തുനിഞ്ഞപ്പോഴായിരുന്നു ജാൻവി കയർത്തത്.

"ഈ സമയത്ത് ഇങ്ങനെ ചെയ്യരുത്, മാസ്ക്ക് മാറ്റരുത്," എന്നാണ് ജാൻവി പറയുന്നത്. "ഒന്നും സംഭവിക്കാൻ പോകുന്നില്ല," എന്ന ഫോട്ടോഗ്രാഫറുടെ വാക്കുകളോട് "തെറ്റായ ഉപദേശങ്ങൾ നൽകാതിരിക്കു," എന്നായിരുന്നു ജാൻവിയുടെ മറുപടി. ജാൻവിയുടെ വാക്കുകളെ അനുകൂലിക്കുകയാണ് ആരാധകരും.

2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. ‘റൂഹി- അഫ്സ’ യാണ് ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ജാൻവി ചിത്രം. ആനന്ദ് എൽ രാജ് സംവിധാനം ചെയ്ത 'ഗുഡ് ലക്ക് ജെറി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് ജാൻവി ഇപ്പോൾ.

Read more: മലയും കാടും താണ്ടി കൂട്ടുകാർക്കൊപ്പം ജാൻവി; ചിത്രങ്ങൾ

Janhvi Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: