ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയയാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ. കൂട്ടുകാർക്കൊപ്പമുള്ള യാത്രാചിത്രങ്ങളാണ് ജാൻവി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കാടും മേടും താണ്ടിയും ട്രക്കിംഗ് നടത്തിയും പുഴയരികിൽ വിശ്രമിച്ചുമെല്ലാം തന്റെ കൂട്ടുകാരികൾക്കൊപ്പമുള്ള വെക്കേഷൻ ആഘോഷമാക്കുകയാണ് ജാൻവി.










2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. ‘റൂഹി- അഫ്സ’ യാണ് ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ജാൻവി ചിത്രം. ആനന്ദ് എൽ രാജ് സംവിധാനം ചെയ്ത ‘ഗുഡ് ലക്ക് ജെറി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് ജാൻവി ഇപ്പോൾ.