അപകടത്തെ തുടർന്ന് എട്ടു വർഷമായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും മലയാളികളുടെ ജീവിതത്തിൽ ജഗതിയുടെ സിനിമാകഥാപാത്രങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയേണ്ടി വരും.ഈയടുത്ത് പുറത്തിറങ്ങിയ 'സിബിഐ 5' ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് ജഗതി തിരിച്ചെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
Advertisment
മകൾ പാർവ്വതിയ്‌ക്കൊപ്പം ഗാനം ആലപിക്കുന്ന ജഗതിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പാർവ്വതി പാട്ടു പാടുമ്പോൾ അതിനനുസരിച്ച് ചുണ്ടനക്കുന്ന ജഗതിയെ കാണാം. 'മൺഡേ വിത്ത് സം റാഫി സാബ് മാജിക്' എന്ന അടികുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. 'ജഗതിയുടെ ഈ പുരോഗതി പ്രതീക്ഷ നൽകുന്നതാണ്' എന്ന രീതിയിലുളള കമൻറുകൾ വീഡിയോയ്ക്ക് താഴെയുണ്ട്.
ലൊക്കേഷനുകളിലേക്ക് ഓടിനടക്കുന്നതിനിടയില്‍ 2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു.
മകൾക്കൊപ്പം പാട്ടിന് ചുണ്ടനക്കി ജഗതി; ശുഭസൂചനയെന്ന് ആരാധകർ
മകൾ പാർവ്വതിയ്‌ക്കൊപ്പം ഗാനം ആലപിക്കുന്ന ജഗതിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.