scorecardresearch

മാർഗം കളി വേഷത്തിൽ മോഹൻലാലും സലിം കുമാറും ഹരീഷ് കണാരനും; ചിത്രങ്ങൾ വൈറൽ

ഒരു പക്ക എന്റർടെയിനറാവും ചിത്രമെന്ന സൂചന തന്നെയാണ് ഇപ്പോൾ പുറത്തുവന്ന ഈ ലോക്കേഷൻ ചിത്രവും നൽകുന്നത്

ഒരു പക്ക എന്റർടെയിനറാവും ചിത്രമെന്ന സൂചന തന്നെയാണ് ഇപ്പോൾ പുറത്തുവന്ന ഈ ലോക്കേഷൻ ചിത്രവും നൽകുന്നത്

author-image
Entertainment Desk
New Update
ലാലേട്ടൻ ലെവല് വേറാ: തരംഗമായി മോഹന്‍ലാലിന്‍റെ വര്‍ക്ക്‌ ഔട്ട്‌ വീഡിയോ

Ittimaani Made in China: മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം മായ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ വിശേഷങ്ങളാണ് കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ചട്ടയും മുണ്ടുമുടുത്ത മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറക്കാർ റിലീസ് ചെയ്തിരുന്നു. അതിനു പിന്നാലെയിതാ ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങളും പുറത്തു വന്നിരിക്കുകയാണ്. മാർഗംകളി വേഷത്തിലാണ് മോഹൻലാൽ ചിത്രങ്ങളിൽ നിറയുന്നത്.

Advertisment

മാർഗംകളിയ്ക്കായി ഒരുങ്ങി സ്റ്റേജിൽ നിൽക്കുകയാണ് മോഹൻലാലും സലിം കുമാറും ഹരീഷ് കണാരനും ധർമ്മജൻ ബോൾഗാട്ടിയും. ഭവന നിർമ്മാണ സഹായനിധിയ്ക്കുള്ള മെഗാ മാർഗംകളി എന്നെഴുതിയ ബാനറാണ് ചിത്രത്തിനു പശ്ചാത്തലമാകുന്നത്. ഒരു എന്റർർടെയിനറാവും ചിത്രമെന്ന സൂചന തന്നെയാണ് ഇപ്പോൾ പുറത്തുവന്ന ഈ ലോക്കേഷൻ ചിത്രവും നൽകുന്നത്.

publive-image

Ittimani first look poster, Ittymani poster, Mohanlal, Ittimani Made in China, Ittimani made in china photos, mohanlal in Ittimani Made in China, Mohanlal latest film, Mohanlal latest photos, മോഹൻലാൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന Ittymani made in china first look poster mohanlal movie

ഷൂട്ടിംഗിനായി മോഹൻലാൽ കാരവാനിൽ നിന്നിറങ്ങി സ്റ്റേജിലേക്കെത്തുമ്പോൾ ആരവങ്ങളോടെയാണ് ആരാധകർ താരത്തെ സ്വാഗതം ചെയ്തത്.

‘ഒടിയന്‍, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.

Advertisment

കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍.

Read more: നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന് മോഹൻലാൽ പറഞ്ഞു: രാധിക ശരത്കുമാർ

നേരത്തെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം മോഹൻലാൽ തന്നെ പുറത്ത് വിട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രമായിരുന്നു അത്. മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. . 1985 ല്‍ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡിയും ‘വാചാലമെന്‍ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

Mohanlal Salim Kumar Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: