Latest News

നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന് മോഹൻലാൽ പറഞ്ഞു: രാധിക ശരത്കുമാർ

‘കൂടും തേടി’ എന്ന ചിത്രത്തിലെ മോഹൻലാൽ-രാധിക ജോഡിയും ‘വാചാലമെൻ മൗനം’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Mohanlal, Ittimani Made in China, Ittimani made in china photos, mohanlal in Ittimani Made in China, Mohanlal latest film, Mohanlal latest photos, മോഹൻലാൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന

രാധിക ശരത്കുമാർ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ഒരുങ്ങുന്നു. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലാണ് മോഹൻലാലും രാധികയും വീണ്ടുമൊന്നിച്ച് അഭിനയിക്കുന്നത്. ‘നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന’ മോഹൻലാലിന്റെ വാക്കുകൾ തനിക്കേറെ സന്തോഷവും അഭിമാനവും നൽകിയെന്ന് പറയുകയാണ് രാധിക. തന്റെ ട്വിറ്ററിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷം രാധിക പങ്കു വച്ചിരിക്കുന്നത്.

1985 ൽ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹൻലാൽ ജോഡികളും ‘വാചാലമെൻ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യുടെ പൂജ കൊച്ചിയിൽ നടന്നു. സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദറി’ന്റെ പൂജയും ഇന്ന് കൊച്ചിയിൽ വെച്ചു നടന്നിരുന്നു. ഒരേ ദിവസം രണ്ടു ചിത്രങ്ങൾക്കു തുടക്കം കുറിച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ.

‘ഒടിയൻ, ‘ലൂസിഫർ’, ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘വെള്ളിമൂങ്ങ’, ‘ചാർലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവർത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.

Read more: മോഹൻലാൽ ‘ഇട്ടിമാണി’യാവുന്നു

കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാർ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹൻലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യിൽ.
ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ഉണ്ട്. ശക്തമായൊരു കഥാപാത്രമായി രാധിക ശരത്കുമാറും ചിത്രത്തിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമായ ‘ബിഗ് ബ്രദറാ’ണ് ഇന്ന് തുടക്കം കുറിച്ച മറ്റൊരു ചിത്രം. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ‘ബിഗ് ബ്രദറി’ന്റെ മറ്റു വിശേഷങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read more: മോഹൻലാൽ- സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദറി’നു തുടക്കമായി

മോഹൻലാൽ- സിദ്ദിഖ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘ബിഗ് ബ്രദർ’. 1992 ൽ റിലീസ് ചെയ്ത സിദ്ദിഖ്- ലാൽ- മോഹൻലാൽ ചിത്രമായ ‘വിയറ്റ്നാം കോളനി’ ആണ് ഇവരുടെ ആദ്യത്തെ ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal film ittimani made in china pooja photos

Next Story
തൈമൂറിനു പിന്നാലെയുള്ള പാപ്പരാസികളുടെ കറക്കം ഭയപ്പെടുത്തുന്നു: കരീന കപൂർtaimur, taimur ali khan, taimur memes, taimur ali khan pics latest, taimur ali khan pics, taimur ali khan doll, taimur ali khan memes, tamiur news memes taimur ali khan photo, taimur ali khan video, taimur ali khan school, taimur ali khan pataudi, taimur ali khan wiki, saif ali khan, തൈമൂര്‍ അലി ഖാന്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം"
The moderation of comments is automated and not cleared manually by malayalam.indianexpress.com