scorecardresearch

എന്റെ മുസ്ലിം പേര് പറഞ്ഞു തന്നത് ഒരു ഹിന്ദു ജ്യോത്സ്യൻ; എ ആർ റഹ്‌മാൻ

ദിലീപ് പേര് താൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എന്നും അദ്ദേഹം പറയുന്നു

ദിലീപ് പേര് താൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എന്നും അദ്ദേഹം പറയുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ar rahman, ar rahman converted, ar rahman original name, dilip kumar, ar rahman news

AR Rahman embraced Islam in the late 1980s. (Photo: Express Archives)

ദിലീപ് കുമാർ എന്ന പേരിലാണ് എ ആർ റഹ്മാൻ ജനിച്ചത്. 1980 കളുടെ അവസാനത്തിലാണ് അദ്ദേഹം മുസ്ലിം മതവിശ്വാസം സ്വീകരിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. 'മറ്റൊരു ആത്മീയ പാത ഞങ്ങൾക്ക് സമാധാനം നൽകി' എന്ന്.

Advertisment

അർബുദ ബാധിതനായ പിതാവിന്റെ (സംഗീത സംവിധായകൻ ആർ കെ ശേഖർ) അവസാന നാളുകളിൽ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഒരു സൂഫിയുണ്ടായിരുന്നുവെന്നും, 7-8 വർഷങ്ങൾക്ക് ശേഷം താനും കുടുംബവും ആ സൂഫിയെ കണ്ടുമുട്ടിയപ്പോഴാണ് ഇസ്ലാം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കരൺ ഥാപ്പറിനോട് പറഞ്ഞു.

'അച്ഛൻ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, അവസാന ഘട്ടത്തിൽ, അദ്ദേഹത്തെ ചികിത്സിക്കുന്ന ഒരു സൂഫി ഉണ്ടായിരുന്നു. 7-8 വർഷത്തിന് ശേഷം ഞങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടി, അപ്പോഴാണ് ഞങ്ങൾക്ക് സമാധാനം നൽകുന്ന മറ്റൊരു ആത്മീയ പാത തുറന്നത്,' റഹ്‌മാൻ വെളിപ്പെടുത്തി.

നസ്രീൻ മുന്നി കബീർ രചിച്ച 'എ.ആർ. റഹ്മാൻ: ദി സ്പിരിറ്റ് ഓഫ് മ്യൂസിക്' എന്ന പുസ്തകത്തിൽ റഹ്‌മാൻ ഇങ്ങനെ പറയുന്നു. 'എന്റെ അമ്മ ഒരു ഹിന്ദു മതവിശ്വാസിയായിരുന്നു. ആത്മീയമായി ചായ്വുള്ളവളായിരുന്നു അവർ. ഞങ്ങൾ വളർന്ന ഹബീബുള്ള റോഡ് വീടിന്റെ ചുമരുകളിൽ ഹിന്ദു മതത്തിൽ പെട്ട ദൈവങ്ങളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. യേശുവിനെ കൈകളിൽ പിടിച്ചിരിക്കുന്ന മേരിയുടെ ചിത്രവും,
പുണ്യസ്ഥലങ്ങളായ മക്കയുടെയും മദീനയുടെയും ഫോട്ടോയും ഉണ്ടായിരുന്നു.'

Advertisment

വിശ്വാസത്തിലെ മാറ്റം മറ്റുള്ളവരുമായുള്ള ബന്ധത്തെ എങ്ങനെ ബാധിച്ചുവെന്നു ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത്,

'ഞങ്ങളുടെ ചുറ്റുമുള്ള ആരും അതൊന്നും ശരിക്കും ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങൾ സംഗീതജ്ഞരായിരുന്നു, അത് ഞങ്ങൾക്ക് വലിയ സാമൂഹിക സ്വാതന്ത്ര്യം അനുവദിച്ചു തന്നു…'

തന്റെ പേരിനെക്കുറിച്ച് ചോദിക്കവേ, എ ആർ റഹ്മാൻ കരൺ ഥാപ്പറിനോട് പറഞ്ഞു, സ്വപ്നത്തിൽ വന്ന അല്ലാ റഖയെ (എആർ) തിരഞ്ഞെടുത്തത് തന്റെ അമ്മയാണെന്നും റഹ്മാനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളാണെന്നും. നസ്രീൻ മുന്നി കബീറിന്റെ പുസ്തകത്തിൽ, തന്റെ യഥാർത്ഥ പേര് താൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

'എനിക്ക് ദിലീപ് എന്ന പേര് ഇഷ്ടമായിരുന്നില്ല എന്നതാണ് സത്യം. ദിലീപ് കുമാറെന്ന മഹാനടനോട് അനാദരവില്ല! എന്നിരുന്നാലും, എന്റെ പേരിനു എനിക്കുണ്ടായിരുന്ന പ്രതിച്ഛായയുമായി ഒരു പൊരുത്തവും ഉണ്ടായിരുന്നില്ല.'

തനിക്ക് റഹ്മാൻ എന്ന പേര് ലഭിച്ചത് ഹിന്ദു ജ്യോതിഷിയിൽ നിന്നാണെന്ന് നസ്രീനിന്റെ പുസ്തകത്തിൽ റഹ്മാൻ പറയുന്നുണ്ട്. വിശ്വാസം മാറ്റുന്നതിന് മുമ്പ്, ഇളയ സഹോദരിയെ വിവാഹം കഴിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബം അവളുടെ ജാതകവുമായി ഒരു ജ്യോതിഷിയെ സന്ദർശിച്ചതായി അദ്ദേഹം പറഞ്ഞു. ആ സമയത്ത്, റഹ്മാൻ തന്റെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ടപ്പോൾ, ജ്യോതിഷി അബ്ദുൾ റഹ്മാൻ, അബ്ദുൾ റഹീം എന്നീ പേരുകൾ നിർദ്ദേശിച്ചു.

'അദ്ദേഹം പേരുകൾ നിർദ്ദേശിച്ചു: അബ്ദുൾ റഹ്മാൻ, അബ്ദുൾ റഹീം. ഇതിൽ ഏതെങ്കിലും പേര് എനിക്ക് നല്ലതായിരിക്കുമെന്ന് പറഞ്ഞു. റഹ്മാൻ എന്ന പേര് എനിക്ക് പെട്ടെന്ന് ഇഷ്ടപ്പെട്ടു. ഒരു ഹിന്ദു ജ്യോതിഷിയാണ് എനിക്ക് മുസ്ലീം എന്ന് പേരിട്ടത്,' അദ്ദേഹം അനുസ്മരിച്ചു.

A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: