scorecardresearch

പ്ലസ് ടുവില്‍ പഠിക്കുമ്പോഴേ അറിയാമായിരുന്നു മമ്മൂട്ടി എന്റെ നായകനാകുമെന്ന്: പേരന്‍പിന്റെ സംവിധായകന്‍

"20 വര്‍ഷത്തെ സമയം വേണ്ടിവന്നു അതിന് എനിക്ക്"

"20 വര്‍ഷത്തെ സമയം വേണ്ടിവന്നു അതിന് എനിക്ക്"

author-image
WebDesk
New Update
പ്ലസ് ടുവില്‍ പഠിക്കുമ്പോഴേ അറിയാമായിരുന്നു മമ്മൂട്ടി എന്റെ നായകനാകുമെന്ന്: പേരന്‍പിന്റെ സംവിധായകന്‍

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രം 'പേരന്‍പി'ന്റെ ടീസര്‍ ലോഞ്ചും ഓഡിയോ ലോഞ്ചും ഇന്നലെയായിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി, സിദ്ദാര്‍ത്ഥ്, ആന്‍ഡ്രിയ, വസന്ത് രവി, ഭാരതിരാജ, കെ.എസ്.രവികുമാര്‍, വെട്രിമാരന്‍, ബാല, സമുദ്രക്കനി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Advertisment

വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് 'പേരന്‍പ്'. മലയാളത്തിലും ചിത്രം പുറത്തിറങ്ങും. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യുക എന്നത് തന്റെ 20 വര്‍ഷത്തെ സ്വപ്‌നമായിരുന്നുവെന്ന് റാം പറഞ്ഞു.

Read More: വരുന്നുണ്ടൊരു സുന്ദര സിനിമ; മമ്മൂട്ടി 'മാജിക്കുമായി' പേരന്‍പ് ടീസര്‍

'തൊണ്ണൂറുകളില്‍, പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ 'സുകൃതം' എന്ന സിനിമ കാണുന്നത്. അന്ന് ആദ്യമായാണ് ഞാന്‍ മമ്മൂട്ടി എന്ന നടനെ കാണുന്നത്. അന്നേ എനിക്കറിയാമായിരുന്നു ഞാനൊരു സംവിധായകനാകുമ്പോള്‍ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമെന്ന്. 20 വര്‍ഷത്തെ സമയം വേണ്ടിവന്നു അതിന് എനിക്ക്,' റാം പറഞ്ഞു.

Advertisment

സിനിമയില്‍ ഒരു ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണിത്. രണ്ടര വര്‍ഷം മുമ്പേ 'പേരന്‍പി'ന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുക. വിവിധ രാജ്യാന്തര ഫിലിം ഫെസ്റ്റിവുകളിലടക്കം പ്രദര്‍ശിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്.

അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലാണ് 'പേരന്‍പി'ന്റെ ചിത്രീകരണം നടന്നത്.

'വന്ദേമാതരം' എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് 'പേരന്‍പ്'. 'ദളപതി', 'അഴകന്‍', 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍', ആനന്ദം എന്നിവയാണ് മമ്മൂട്ടിയുടെ തമിഴിലെ പ്രധാന ചിത്രങ്ങള്‍.

Mammootty Tamil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: