/indian-express-malayalam/media/media_files/uploads/2019/12/manju-warrier-.jpg)
ബോക്സ് ഓഫീസിനെ ഒറ്റയ്ക്ക് സ്വാധീനിക്കാവുന്ന നായികാനടിമാർ താരതമ്യേന കുറവാണ് മലയാളം ഇൻഡസ്ട്രിയിൽ. ബോളിവുഡിൽ ദീപികയും ആലിയയുമൊക്കെ ബോക്സ് ഓഫീസിനെ സ്വാധീനിക്കുന്ന സൂപ്പർതാരങ്ങളായി നിലകൊള്ളുമ്പോൾ മലയാളത്തിന് അങ്ങനെ ഒരാളുണ്ടെങ്കിൽ അത് മഞ്ജു വാര്യർ മാത്രമാണ്. അതു തന്നെയാവാം, സൂപ്പർസ്റ്റാർ എന്ന വിശേഷണം മലയാളി പ്രേക്ഷകർ മഞ്ജുവിന് മനസ്സറിഞ്ഞു നൽകുന്നതും.
വെട്രിമാരൻ- ധനുഷ് ചിത്രം 'അസുരനി'ലെ മികവാർന്ന പ്രകടനത്തിനു ശേഷം, മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുകയാണ് മഞ്ജു. സ്ത്രീപക്ഷ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന 'പ്രതി പൂവൻകോഴി'യുടെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്പ്രസുമായി പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ.
റോഷൻ ആൻഡ്രൂസ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു, 'ഹൗ ഓൾഡ് ആർ യു' വിൽ കണ്ട മഞ്ജുവിനേക്കാൾ കുറേ കൂടി സ്വാതന്ത്രയായിട്ടുണ്ട് മഞ്ജു വാര്യർ ഇപ്പോഴെന്ന്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു വ്യക്തിയെന്ന നിലയിൽ താങ്കൾ മാറിയതായി തോന്നുന്നുണ്ടോ?
അത് കൃത്യമായി പറയാൻ എനിക്കറിയില്ല. എനിക്ക് ചുറ്റുമുള്ള ആളുകൾക്ക് എന്നെക്കാൾ നന്നായി അതിനെ കുറിച്ചു പറയാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. എങ്ങനെ സ്വയം വിശകലനം ചെയ്യണമെന്ന് എനിക്കറിയില്ല. ഒരുപക്ഷേ റോഷന് അങ്ങനെ തോന്നിയിട്ടാവും.
നമ്മുടെ ഇൻഡസ്ട്രിയിൽ ഇപ്പോൾ വനിതാ കേന്ദ്രീകൃത സിനിമകൾ കൂടുതലായി നിർമ്മിക്കപ്പെടുന്നുണ്ട്, അവയിൽ പലതും സ്ത്രീപക്ഷ ചിന്തകൾ ഉയർത്തിപിടിക്കുന്നു. സിനിമയിൽ സംഭവിക്കുന്ന ഈ മാറ്റത്തെ എങ്ങനെ നോക്കി കാണുന്നു?
എന്നെ സംബന്ധിച്ച്, പുരുഷ കേന്ദ്രീകൃതം അല്ലെങ്കിൽ സ്ത്രീ കേന്ദ്രീകൃതം എന്നീ ഘടകങ്ങൾ ഒരു സിനിമ നിർമ്മിക്കാനുള്ള മാനദണ്ഡമല്ല. ചിത്രത്തിന്റെ ഉള്ളടക്കമാണ് പ്രധാനം. ചിത്രത്തിലെ പ്രധാന കഥാപാത്രം ആരാണ്, അതിനെ അടിസ്ഥമാക്കിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഉള്ളടക്കം വളരെ പ്രധാനമാണ്, മറ്റെല്ലാം അതിനെ പിന്തുടരുന്ന ഘടകങ്ങളാണ്.
'പ്രതി പൂവൻ കോഴി'യിൽ റോഷൻ ആൻഡ്രൂസ് വില്ലനായി എത്തുന്നു. സംവിധായകൻ കൂടിയായ റോഷനൊപ്പം സ്ക്രീൻ പങ്കിടുന്നു; ആ അനുഭവം എങ്ങനെയായിരുന്നു?
റോഷൻ ഒരു നല്ല നടനാണെന്ന് നമുക്കെല്ലാവർക്കും അറിയാം. റോഷനുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടുന്നു എന്ന ആവേശം ആദ്യത്തെ കുറച്ചുസീനുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം പരിചയസമ്പന്നനായ ഒരു അഭിനേതാവിനൊപ്പം അഭിനയിക്കുന്നത് പോലെ തന്നെ ആയിരുന്നു അത്. ഓരോ സാഹചര്യത്തിലും തന്റെ അഭിനേതാക്കളിൽ നിന്നും കൃത്യമായി എന്താണ് വേണ്ടതെന്ന ബോധ്യമുള്ള സംവിധായകനാണ് റോഷൻ.
Read more: Male-centric or female-centric is not the criteria to choose a movie: Manju Warrier
ഈ സിനിമയിൽ, റോഷൻ കൂടി പല സീനുകളിലും ഭാഗമായിരുന്നതുകൊണ്ട്, ഷോട്ട് എടുക്കുന്നതിനു മുൻപ് എന്തൊക്കെ വേണമെന്ന് ഞങ്ങൾ തീരുമാനിക്കുകയും ഷോട്ട് പൂർത്തിയായി കഴിഞ്ഞാൽ മോണിറ്റർ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. മറ്റെല്ലാ സിനിമകളിലും ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവോ അതുപോലെ തന്നെ ആയിരുന്നു ഇതും. ഏറെ സാങ്കേതികവിദ്യകൾ ലഭ്യമായിരിക്കുന്ന ഇക്കാലത്ത് ഒരേ സമയം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.
Read more:ഒരു ഒന്നൊന്നര വില്ലൻ: ‘പ്രതി പൂവൻകോഴി’യിലെ കഥാപാത്രത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ്
'അസുരനി'ൽ താങ്കളുടെ പ്രകടനം ഏറെ നിരൂപകപ്രശംസ നേടിയിരുന്നല്ലോ? ഇനിയും കൂടുതൽ മലയാള ഇതര ചിത്രങ്ങളിലും വെബ് സീരീസുകളിലും താങ്കളെ കാണാൻ കഴിയുമോ?
മലയാള സിനിമാ ഇൻഡസ്ട്രിയ്ക്ക് പുറത്തുനിന്ന് ഇപ്പോൾ നിരവധി ഓഫറുകൾ വരുന്നുണ്ട്. ഒന്നിനും ഞാൻ തിരക്കുകൂട്ടുന്നില്ല. നല്ലതായി തോന്നുന്ന സ്ക്രിപ്റ്റുകൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു. വെബ് സീരിസിന്റെ കാര്യത്തിലും ഇതു ബാധകമാണ്, നല്ല പ്രൊജക്റ്റുകൾ വന്നാൽ ഞാൻ തീർച്ചയായും ചെയ്യും.
ഒരു രാഷ്ട്രീയ നേതാവിന്റെ റോൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ഒരു രാഷ്ട്രീയ നേതാവിന്റെ റോൾ ചെയ്യുന്നതിന് എനിക്ക് പ്രത്യേക താൽപ്പര്യങ്ങളൊന്നുമില്ല. എന്നാൽ ഒരു തിരക്കഥ അത്തരമൊരു കഥാപാത്രത്തെ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഞാൻ തീർച്ചയായും ചെയ്യും.
Read more: ഇരട്ടിമധുരവുമായി ഒരു ക്രിസ്മസ്: അനുശ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.