/indian-express-malayalam/media/media_files/uploads/2023/09/Isha-Deol-Hemamalini.jpg)
Inside Esha Deol’s Mumbai bungalow
നടിയും നിർമ്മാതാവും മുതിർന്ന ബോളിവുഡ് താരങ്ങളായ ഹേമമാലിനി- ധർമേന്ദ്ര ദമ്പതികളുടെ മകളുമായ ഇഷ ഡിയോളിന്റെ മുംബൈ ജുഹു ബംഗ്ലാവിന്റെ അകത്തളകാഴ്ചകൾ ആരെയും അത്ഭുതപ്പെടുത്തും. ഇഷയുടെ കുടുംബവീടു കൂടിയാണിത്. ഇഷ ഷെയർ ചെയ്ത ഹോം ടൂർ വീഡിയോയിൽ, അമ്മ ഹേമമാലിനിയുടെയും തന്റെയും നൃത്ത പരിശീലനം നടക്കുന്ന ഹാളും പരിചയപ്പെടുത്തുന്നുണ്ട്. സിനിമയുടെ കഥകൾ കേൾക്കാൻ ഇരിക്കാറുള്ള ഓഫീസ് സ്പേസിന്റെ ഡെക്കറേഷനിൽ പിതാവ് ധർമ്മേന്ദ്രയുടെ സംഭാവനകളെ കുറിച്ചും ഇഷ സംസാരിച്ചു.
അമ്മ ഹേമമാലിനിയാണ് ഈ വീട്ടിലെ സ്വീകരണമുറിയുടെ ഡിസൈനു പിന്നിലെന്ന് ഇഷ പറയുന്നു. ഈ സ്വീകരണ മുറിയോടു ചേർന്നാണ് ഡാൻസ് ഹാളും സജ്ജീകരിച്ചിരിക്കുന്നത്. ധാരാളം നിറങ്ങൾ ഈ മുറിയിൽ വേണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും ഇഷ പറയുന്നു. ധാരാളം കണ്ണാടികൾ വേണം ഡാൻസ് ഹാളിൽ എന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാൽ അതുവേണ്ട ഒരൊറ്റ കണ്ണാടി മാത്രം മതിയെന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും ഇഷ പറയുന്നു.
"ഇത് സത്യത്തിൽ എന്റെ അമ്മയുടെ സ്ഥലമാണ്, അതിനാൽ ഇവിടെ എന്റെ ഇൻപുട്ടുകൾ കാര്യമായി ഇല്ല," ഇഷ ബോളിവുഡ് ബബിളിനോട് പറഞ്ഞു. ഡാൻസ് ഏരിയയുടെ ചുവരുകൾ ഹേമമാലിനിയുടെ വിവിധ നൃത്ത പ്രകടനങ്ങളിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ വച്ച് അലങ്കരിച്ചിട്ടുണ്ട്. മുറിക്ക് ഒരു ആത്മീയ സ്പർശമുണ്ട്, ആ ഏരിയയിലേക്ക് പാദരക്ഷകൾ ധരിച്ച് പ്രവേശിക്കാൻ ആരെയും അമ്മ അനുവദിക്കാറില്ലെന്നും ഇഷ പറയുന്നു.
തന്റെ കുടുംബാംഗങ്ങൾ ആരും അടച്ചിട്ട ഇടങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ തന്റെ വീട്ടിൽ ധാരാളം ഗ്ലാസ് ജനാലകൾ കണ്ടെത്താമെന്നും ഇഷ വ്യക്തമാക്കി. ധർമ്മേന്ദ്ര ശേഖരിച്ച നിരവധി വിചിത്രമായ പുരാവസ്തുക്കളും സ്വീകരണമുറിയിലുണ്ട്. തന്റെ വീട്ടിലെ ചില ഫർണിച്ചറുകൾ മുത്തശ്ശിയുടെ കാലം മുതലുള്ളതാണെന്നും ഇഷ വെളിപ്പെടുത്തി.
/indian-express-malayalam/media/media_files/uploads/2023/09/image-2.png)
തന്റെ ‘കണിശയായ’ മുത്തശ്ശിയെക്കുറിച്ചും ഇഷ വാചാലയായി. “മുത്തശ്ശി എപ്പോഴും പ്രവേശനമുറിയിൽ ഇരിക്കും. ഞങ്ങളുടെ വീട്ടിലെ സിസിടിവി ക്യാമറ ആയിരുന്നു അവർ. വരുന്നവരെയും പോകുന്നവരെയുമെല്ലാം നിരീക്ഷിക്കും. മുത്തശ്ശിക്ക് സ്പെഗട്ടി ടോപ്പുകൾ ഇഷ്ടമല്ല, അതിനാൽ എന്റെ സുഹൃത്തുക്കൾ വരുമ്പോൾ അവർ ടോപ്പിനു മുകളിലായി ഷർട്ട് ധരിച്ചുവരും. എന്റെ മുറിയിൽ എത്തികഴിയുമ്പോൾ അവർ അത് അഴിച്ചുമാറ്റും."
/indian-express-malayalam/media/media_files/uploads/2023/09/image-4.png)
ഇഷ തന്റെ പ്രൊഫഷണൽ മീറ്റിംഗുകൾ നടത്തുന്ന വീട്ടിലെ ഓഫീസ് മുറിയിൽ ഹേമമാലിനിയുടെയും ധർമേന്ദ്രയുടെയും വലിയ ഛായാചിത്രങ്ങളുണ്ട്. ഈ ഓഫീസ് സ്ഥലവും ധർമ്മേന്ദ്രയാണ് കൂടുതലും ഉപയോഗിക്കുന്നത്. റസിയ സുൽത്താൻ എന്ന സിനിമയിൽ ഹേമയും ധർമേന്ദ്രയും ഒട്ടകപ്പുറത്ത് ഇരിക്കുന്ന ഫോട്ടോ ഫ്രെയിമുകളും ഇവിടെ കാണാം. ഈ ഫോട്ടോ ക്ലിക്ക് ചെയ്യുമ്പോൾ അമ്മ ഗർഭിണിയായിരുന്നുവെന്നും ഇഷ വെളിപ്പെടുത്തുന്നു. മുറിയിലെ ഷെൽഫുകൾ നിറയെ ഹേമമാലിനിയും ധർമേന്ദ്രയും വർഷങ്ങൾ കൊണ്ട് നേടിയ പുരസ്കാരങ്ങളാണ്.
/indian-express-malayalam/media/media_files/uploads/2023/09/image-6.png)
നേരത്തെ ഗാരേജായിരുന്ന വീട്ടിലെ മേക്കപ്പ് സ്റ്റുഡിയോയും ഇഷ പരിചയപ്പെടുത്തി. ഇഷയുടെ പെൺമക്കൾക്കായി മുറിയിൽ രണ്ട് കസേരകളുണ്ട്. അമ്മയൊരുങ്ങുന്നതും നോക്കി മക്കൾ ഇരിക്കുന്നതിവിടെയാണെന്ന് ഇഷ പറയുന്നു. വീടിന്റെ ഈ നിലയിൽ കോഫി ടേബിൾ പുസ്തകങ്ങളുടെ വലിയ ശേഖരമുണ്ടെന്നും ഇഷ വെളിപ്പെടുത്തി.
/indian-express-malayalam/media/media_files/uploads/2023/09/image-8.png)
അടുത്തതായി, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന വീട്ടിലെ മറ്റൊരു സ്വീകരണമുറിയാണ് ഇഷ പരിചയപ്പെടുത്തിയത്. ഈ ഏരിയയിൽ, ഹേമയുടെയും ധർമേന്ദ്രയുടെയും ചിത്രങ്ങളുള്ള കസ്റ്റമയ്സ്ഡായ കുഷനുകൾ നൽകിയിരിക്കുന്നത് കാണാം. അമ്മയുടെ സൗഹൃദകൂട്ടായ്മകളെല്ലാം ഡാൻസ് ഹാളിലാണ് നടക്കാറുള്ളതെന്നും അതേസമയം വീടിന്റെ മേൽക്കൂരയിൽ നൽകിയ സ്പേസിലാണ് തന്റെ ഒത്തുചേരലുകളും പാർട്ടികളും നടക്കാറുള്ളതെന്നും ഇഷ പറയുന്നു. എന്നാൽ പാർട്ടികളോടും മറ്റും അത്ര പ്രിയമില്ലാത്തതിനാൽ, അപൂർവ്വമായാണ് അത്തരം ഒത്തുകൂടലുകളെന്നും ഇഷ വ്യക്തമാക്കുന്നു.
/indian-express-malayalam/media/media_files/uploads/2023/09/image-10.png)
'ഏക് ദുവ' എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ഇഷ ഡിയോൾ ഇപ്പോൾ തിരക്കിലാണ്. നോൺ ഫീച്ചർ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ചിത്രത്തിന് പ്രത്യേക പരാമർശം ലഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.