scorecardresearch

റോഡരികിൽ ചിരിച്ചുകൊണ്ട് മുകേഷ് അംബാനി മുൻപിൽ; അനുഭവം പങ്കുവച്ച് ഇന്ദ്രജിത്

ജപ്പാൻ യാത്രയ്ക്കിടയിൽ മുകേഷ് അംബാനിയെ അപ്രതീക്ഷിതമായി കണ്ട അനുഭവം പങ്കുവച്ച് ഇന്ദ്രജിത്ത്

ജപ്പാൻ യാത്രയ്ക്കിടയിൽ മുകേഷ് അംബാനിയെ അപ്രതീക്ഷിതമായി കണ്ട അനുഭവം പങ്കുവച്ച് ഇന്ദ്രജിത്ത്

author-image
Entertainment Desk
New Update
Indrajith, Mukesh Ambani, Indrajith Mukesh Ambani

മലയാളത്തിന്റെ പ്രിയനടനാണ് ഇന്ദ്രജിത്. ജപ്പാൻ യാത്രയ്ക്കിടയിൽ വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയെ അപ്രതീക്ഷിതമായി കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ഇന്ദ്രജിത്ത്.

Advertisment

"ജപ്പാനിൽ കൊയോട്ടോ എന്ന സ്ഥലത്തുപോയത് മറക്കാനാവാത്ത ഒരു സംഭവമായിരുന്നു. കൊയോട്ടയിലാണ് പോയത്. അവിടെ ​ഗോൾഡൻ പവലിയൻ എന്നൊരു ഗാർഡൻ ഉണ്ട്. പവലിയനടുത്തുള്ള ടാക്സി സ്റ്റാൻഡിൽ വാഹനം നിർത്തി ആദ്യമിറങ്ങിയത് ഞാനാണ്. ടാക്സി നിർത്തിയതിന്റെ എതിർവശത്ത് ട്രാഫിക് സിഗ്നലാണ്. ഞാൻ നോക്കുമ്പോഴുണ്ട് ഒരാൾ ട്രാഫിക് സിഗ്നൽ ക്രോസ് ചെയ്ത് നടന്നു വരുന്നു. ഞാൻ നോക്കിയപ്പോൾ എവിടെയോ കണ്ട നല്ല പരിചയം. മുകേഷ് അംബാനിയുടെ ഛായ ഉണ്ടല്ലോ! ഏകദേശം അടുത്തെത്തിയപ്പോഴേക്കും ആളത് തന്നെയെന്ന് ഉറപ്പിച്ചു. അദ്ദേഹത്തിനും മനസ്സിലായി ഞാൻ ഇന്ത്യക്കാരനാണെന്ന്. അദ്ദേഹം എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങൾ പരസ്പരം ഹായ് പറഞ്ഞു, കുറച്ചുനേരം സംസാരിച്ചു. ഫോട്ടോയെടുത്തു. അദ്ദേഹം കുടുംബത്തോടൊപ്പമുള്ള യാത്രയിലായിരുന്നു അന്ന്. അങ്ങനെ ജപ്പാനിലെ റോഡിൽ സിഗ്നലിൽ വച്ച് മുകേഷ് അംബാനിയെ കണ്ടു സംസാരിച്ചു, നാട്ടിലായിരുന്നെങ്കിൽ ചിലപ്പോൾ കാണാൻ പറ്റില്ലായിരുന്നു," ഇന്ദ്രജിത് പറഞ്ഞു. ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്.

നൈറ്റ് ഡ്രൈവ്, പത്താം വളവ് എന്നീ ചിത്രങ്ങളാണ് ഒടുവിൽ റിലീസിനെത്തിയ ഇന്ദ്രജിത് ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളിലും പൊലീസ് വേഷത്തിലാണ് ഇന്ദ്രജിത് എത്തിയത്.

Advertisment

Read more: Pathaam Valavu Movie Review & Rating: സോളമനായി തിളങ്ങി സുരാജ് വെഞ്ഞാറമൂട്; പത്താം വളവ് റിവ്യൂ

Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: