/indian-express-malayalam/media/media_files/uploads/2022/07/Poornima-Indrajith.jpg)
പ്രേക്ഷകർക്ക് ഏറെയിഷ്ടപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് രണ്ടുപേരും. സിനിമതിരക്കുകൾക്ക് ഒരു ബ്രേക്ക് നൽകി പ്രിയപ്പെട്ടവൾക്കൊപ്പം വാഗമണ്ണിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഇന്ദ്രജിത്ത്. വാഗമണ്ണിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പൂർണിമയും ഇന്ദ്രജിത്തും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് പൂർണിമ. മുൻപ് വൈറസ് എന്ന ചിത്രത്തിൽ പൂർണിമ അഭിനയിച്ചിരുന്നു, ഇപ്പോഴിതാ പൂർണിമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം റിലീസിനൊരുങ്ങുകയാണ്, ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ പൂർണിമ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.
പത്താം വളവ് ആണ് ഒടുവിൽ തിയേറ്ററിൽ എത്തിയ ഇന്ദ്രജിത് ചിത്രം. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
Read more:23 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ചിത്രീകരിച്ച ഇംഗ്ലീഷ് പടം; ത്രോബാക്ക് ചിത്രവുമായി പൂർണിമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.