/indian-express-malayalam/media/media_files/uploads/2022/10/Rekha.png)
രേഖയെക്കുറിച്ച് സംപാദ ശര്‍മ തയാറാക്കിയ ലേഖനം വായിക്കാം
1970 കളുടെയും 1980 കളുടെയും തുടക്കത്തിലാണ് രേഖ പ്രശസ്തിയുടെ കൊടുമുടിയിലേക്കെത്തുന്നത്. ഗോസിപ്പ് മാസികകൾ അവളുടെ വ്യക്തിജീവിതത്തിൽ കൂടുതൽ കൈകടത്തുകയുണ്ടായി. രേഖയുടെ കഥാപാത്രങ്ങൾ ശരിക്കും ശ്രദ്ധ നേടാൻ തുടങ്ങിയത് മുസഫർ അലിയുടെ 1981-ൽ പുറത്തിറങ്ങിയ ഉംറാവു ജാൻ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ്. ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് അവർക്ക് ലഭിച്ചിരുന്നെങ്കിലും രേഖയുടെ അഭിനയത്തേക്കാളും ആളുകളുടെ ശ്രദ്ധ കൂടുതലായി പോയിരുന്നത് അവളുടെ വ്യക്തി ജീവിതത്തിലേക്കും അമിതാഭ് ബച്ചനുമായുള്ള ബന്ധത്തിലേക്കുമായിരുന്നു.
1840 കളിലെ കഥ പറയുന്ന ചിത്രമാണ് ഉംറാവു ജാൻ .വേശ്യാലയത്തിലേക്ക് വിൽക്കപ്പെട്ട അമിറാൻ എന്ന പെൺകുട്ടിയുടെ കഥയാണ് ഉംറാവു ജാൻ. വേശ്യാലയത്തിൽ വെച്ച് അമിറാന്റെ പേര് ഉംറാവു എന്നായി മാറ്റപ്പെട്ടു. അവൾക്ക് ഒരു വേശ്യയായി പുരുഷന്മാരെ രസിപ്പിക്കുവാൻ വേണ്ടി കവിത, നൃത്തം എന്നീ കലാരൂപങ്ങൾ പഠിക്കേണ്ടി വന്നു. രേഖയുടെ അതിലോലമായ നൃത്തച്ചുവടുകളും കവിതയും അവളിലെ ഉംറാവുവിനെ മികച്ചതാക്കി മാറ്റി. ഇതിനെല്ലാം ഉപരിയായി അവളിൽ എപ്പോഴുമൊരു ദയനീയത നിഴലിച്ചിരുന്നു.
രേഖയുടെയും ഉംറാവുവിന്റെയും ജീവിതം സംവിധായകൻ മുസാഫർ അലി മുമ്പ് താരതമ്യം ചെയ്തിട്ടുണ്ട്, ഈ രണ്ട് സ്ത്രീകളും ഭൂതകാലത്തിൽ നിന്ന് വർത്തമാനത്തിലേക്ക് സഞ്ചരിക്കുവാൻ ധൈര്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.“രേഖയുടെ ശ്രദ്ധേയമായ സവിശേഷത അവളുടെ വ്യത്യസ്തമായ ഭൂതകാലമായിരുന്നു.
ജീവിതത്തില്‍ പലയിടങ്ങളിലും തോറ്റുപോയവളുടെ കണ്ണുകളായിരുന്നു അവരുടേത്. എന്നാല്‍ വീഴുന്നിടത്തു എഴുന്നേറ്റു വരാനുളള ധൈര്യവും ആ കണ്ണുകളിലുണ്ടായിരുന്നു.കലാക്കാരന്മാര്‍ക്കു ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ പെട്ടെന്നു അതിജീവിക്കാന്‍ സാധിക്കുമെന്നും കൂടുതല്‍ ഉറപ്പോടെ മുന്നോട്ടു നീങ്ങാന്‍ കഴിയുമെന്നും രേഖയുടെ ജീവിതം തെളിയിക്കുന്നു. 'രേഖ ദി അൺടോൾഡ് സ്റ്റോറി' യിൽ യാസർ ഉസ്മാൻ, അവർക്ക് അമിതാഭ് ബച്ചനുമായുള്ള ആരോപിക്കപ്പെടുന്ന ബന്ധത്തെ പറ്റി പരാമർശിക്കുന്നുണ്ട്. അമിതാഭിന്റെ തെറ്റായിരുന്നു അതെന്നു വേണം പറയാന്‍. ഉംറാവു ജാൻ എന്ന ചിത്രത്തിന്റെ ഡൽഹി ഷൂട്ടിങ്ങിനിടെ അദ്ദേഹം ഞങ്ങളുടെ സെറ്റിൽ വന്ന് ഇരിക്കാറുണ്ടായിരുന്നു. അതൊരു വസ്തുതയാണ്"യാസർ ഉസ്മാൻ പറഞ്ഞു.
രേഖയെക്കുറിച്ച് എഴുതിയതെല്ലാം വിശ്വസിച്ച് ഉംറാവു ജാൻ കാണുന്നൊരാൾക്ക് അതു അവളുടെ ജീവിതം തന്നെയാണെന്നു തോന്നിയേക്കാം. സിനിമയിൽ, ഫാറൂഖ് ഷെയ്ഖിന്റെ നവാബ് സുൽത്താനുമായി ഉംറാവു പ്രണയത്തിലാകുന്നു, ഒരു സുപ്രധാന രംഗത്തിൽ, താൻ മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് നവാബ് അവളോട് പറയുന്നു. ഉംറാവു അത് സന്തോഷത്തോടെ സ്വീകരിക്കുകയും മറ്റൊരു സ്ത്രീയാകാൻ തയ്യാറാവുകയും ചെയ്യുന്നു.ആ നിമിഷം, നവാബ് അവളോടു എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്നു പറയുന്നു. അപ്പോഴാണ് അവളുടെ ഹൃദയം തകരുന്നത്. ഈ രംഗത്തിലാണ് സിനിമയുടെ സാരാംശം മുഴുവൻ ഉൾക്കൊള്ളുന്നത്, ഈ സീൻ മുതൽ, ഉംറാവുവിനു അവൾ പ്രതീക്ഷിച്ച അന്ത്യം ഉണ്ടാകാൻ പോകുന്നില്ലെന്ന് എല്ലാവർക്കും മനസിലാകുന്നു. എല്ലാം സന്തോഷമായി പര്യവസാനിക്കണം എന്ന പരമ്പരാഗതമായ ചിന്താഗതിയായിരുന്നില്ല ഈ ചിത്രത്തിലേത്.
1986-ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, ഉംറാവോ എന്ന കഥാപാത്രത്തിൽ തന്റെ വ്യക്തിജീവിതവുമുണ്ടെന്ന് രേഖ വെളിപ്പെടുത്തിയിരുന്നു. “ ഉംറാവു ജാൻ മനഃപൂർവമായി സംഭവിക്കപ്പെട്ടതല്ല. എന്റെ വ്യക്തിപരമായ ജീവിതത്തിൽ ഞാൻ ഒരു പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു ആ സിനിമ സംഭവിച്ചത്. എന്റെ യഥാർത്ഥ വിഷമങ്ങൾ എന്റെ മുഖത്ത് പ്രതിഫലിച്ചു,” അവൾ പറഞ്ഞു.
യാതൊരു പരിശീലനവുമില്ലാതെ തന്നെ ഈ ചിത്രത്തിൽ രേഖ നൃത്തത്തിലും ഡയലോഗ് ഡെലിവറിയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. താൻ ഒരിക്കലും ഉംറാവോ ജാൻ നു വേണ്ടി ഒരു പരിശീലനവും എടുത്തിട്ടില്ലെന്ന് അവർ ബിബിസിയോട് പറഞ്ഞു. വിശ്വസിക്കാൻ പ്രയാസമാണെന്ന് എനിക്കറിയാം, പക്ഷേ ഞാൻ ഒരിക്കലും ഉറുദുവിൽ ഒരു വാക്കും പഠിച്ചിട്ടില്ല. ശ്വാസോച്ഛ്വാസം ശരിയാക്കാൻ ആഗ്രഹിച്ചതിനാൽ ഡബ്ബിംഗ് പൂർത്തിയാക്കാൻ താരം ആഴ്ചകളെടുത്തു, അതിന്റെ ഫലം സിനിമയിൽ പൂർണമായും പ്രതിഫലിച്ചു. "ഉംറാവോ ജാൻ എന്ന ചിത്രത്തിന് ദേശീയ അവാർഡ് നേടാനായി ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല" രേഖ കൂട്ടിച്ചേർത്തു.
'ഇൻ ആൻഖോൻ കി മസ്തി', 'ദിൽ ചീസ് ക്യാ ഹേ' തുടങ്ങിയ ഗാനങ്ങളിലെ രേഖയുടെ കണ്ണുകൾ നാല് പതിറ്റാണ്ടുകൾക്ക് ശേഷവും അവളുടെ ആരാധകർ ഓർക്കുന്നു. 2006-ൽ ഐശ്വര്യ റായിക്കൊപ്പം ജെ പി ദത്ത ഈ ചിത്രം റീമേക്ക് ചെയ്‌തു, എന്നാൽ ഒരിക്കൽ സെല്ലുലോയിഡിൽ രേഖ അവശേഷിപ്പിച്ച പ്രതീതി ഒരിക്കലും അത് സൃഷ്ടിച്ചില്ല. ചിത്രത്തിന് ദേശീയ അവാർഡ് "അർഹിക്കാൻ" താൻ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെന്ന് രേഖ വിശ്വസിച്ചേക്കാം, എന്നാൽ ഉംറാവുവിനെ കാലാതീതമായ കഥാപാത്രമാക്കി മാറ്റുന്ന അവരുടെ തീക്ഷ്ണമായ വിഷാദം സിനിമാ പ്രേക്ഷകർക്ക് ഇപ്പോഴും കാണാൻ കഴിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us