scorecardresearch

നിങ്ങളെയോർത്ത് ലജ്ജിക്കുന്നു; വിജയ് സേതുപതിക്കെതിരെ തമിഴ്‌നാട്

ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗില്‍ രൂക്ഷവിമര്‍ശനങ്ങളാണ് മുരളീധരനും വിജയ് സേതുപതിക്കുമെതിരെ ഉയരുന്നത്. വിജയ് സേതുപതി തമിഴ് സിനിമയ്ക്ക് അപമാനമാണെന്നും വിമർശകർ പറയുന്നു

ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗില്‍ രൂക്ഷവിമര്‍ശനങ്ങളാണ് മുരളീധരനും വിജയ് സേതുപതിക്കുമെതിരെ ഉയരുന്നത്. വിജയ് സേതുപതി തമിഴ് സിനിമയ്ക്ക് അപമാനമാണെന്നും വിമർശകർ പറയുന്നു

author-image
Entertainment Desk
New Update
vijay sethupathi 800, 800, 800 movie, 800 controversy, vijay sethupathi, 800 movie controversy, Muttiah Muralitharan, Muralitharan biopic, Muttiah Muralidharan, Muralitharan

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത് തമിഴ് നാട്ടിൽ പുതിയ വിവാദത്തിന് തുടക്കമിട്ടു. ചിത്രത്തിൽ വിജയ് സേതുപതി മുഖ്യ വേഷം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ആരാധകരും നിരവധി രാഷ്ട്രീയ നേതാക്കളും സംസ്ഥാനത്തെ ചലച്ചിത്ര വ്യവസായ രംഗത്തെ പ്രമുഖരും രംഗത്തെത്തി.

Advertisment

ലോകത്തിലെ എക്കാലത്തെയും മികച്ച സ്പിൻ ബോളർമാരിൽ ഒരാളുടെ ജീവിതം ആഘോഷിക്കുന്ന ചിത്രത്തിന്റെ പേര് 800 എന്നാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറുമാണ് ചൊവ്വാഴ്ച റിലീസ് ചെയ്തത്.

എന്നിരുന്നാലും, ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ സംശയാസ്പദമായ രാഷ്ട്രീയ നിലപാടെടുത്ത ശ്രീലങ്കയിലെ കൗണ്ടിയിൽ നിന്നുള്ള ഇന്ത്യൻ വംശജനായ തമിഴന്റെ ജീവിതം അവതരിപ്പിക്കാനുള്ള വിജയ് സേതുപതിയുടെ തീരുമാനത്തിൽ തമിഴ്‌നാട്ടിലെ പലരും അസ്വസ്ഥരാണ്.

Read More: കേക്കിലും നിറയുന്ന 'ആടുജീവിതം'; പ്രിയപ്പെട്ടവനായി സുപ്രിയ ഒരുക്കിയ സർപ്രൈസ്

Advertisment

ലങ്കയുടെ ആഭ്യന്തര യുദ്ധസമയത്ത് മുത്തയ്യ മുരളീധരന്റെ രാഷ്ട്രീയ നിലപാടിനെ തമിഴ്‌നാട്ടിലെ പലരും എതിർത്തിരുന്നു. അദ്ദേഹം കൊളംബോയിലെ സർക്കാരിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നിലപാടായിരുന്നു അന്ന് സ്വീകരിച്ചത്. ഒരു തമിഴ് വംശജൻ ആയിട്ടും, ശ്രീലങ്കയുടെ വടക്കൻ ഭാഗത്തുള്ള തമിഴരുടെ പോരാട്ടങ്ങൾ അംഗീക്കുകയോ അതിൽ ഒരിക്കലും വിഷമിക്കുകയോ ചെയ്തില്ല എന്നതായിരുന്നു വിമർശനം.

മുരളീധരൻ രാജ്യത്തെ യുദ്ധകാല പ്രതിരോധ സെക്രട്ടറി ഗോതബയ രാജപക്സെയുമായി അടുപ്പത്തിലാണെന്ന് തമിഴ് ദേശീയവാദികൾ ചൂണ്ടിക്കാണിച്ചതോടെ, തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ഗോതബായയെ ക്രിക്കറ്റ് താരം പിന്തുണച്ചത് തമിഴ്‌നാട്ടിൽ പലരേയും അസ്വസ്ഥരാക്കി. ഒരു ഘട്ടത്തിൽ മുരളീധരനെ വടക്കൻ പ്രവിശ്യയുടെ ഗവർണറായി നിയമിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഇതേതുടർന്നാണ്, സമൂഹമാധ്യമങ്ങളില്‍ മുത്തയ്യ മുരളീധരന്‍റെ ജീവിതം പറയുന്ന സിനിമയ്ക്കെതിരെ ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടത്. ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗില്‍ രൂക്ഷവിമര്‍ശനങ്ങളാണ് മുരളീധരനും വിജയ് സേതുപതിക്കുമെതിരെ ഉയരുന്നത്. വിജയ് സേതുപതി തമിഴ് സിനിമയ്ക്ക് അപമാനമാണെന്നും വിമർശകർ പറയുന്നു.

എന്നാൽ സിനിമയ്ക്ക് ശ്രീലങ്കൻ രാഷ്ട്രീയവുമായി യാതൊരു ബന്ധമില്ലെന്നും മുത്തയ്യ മുരളീധരനെന്ന ഇതിഹാസ താരത്തിന്റെ ജീവിതം മാത്രമാണ് സിനിമയിൽ പ്രതിപാദിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

രാജ്യസഭാ എംപിയും എംഡിഎംകെ ജനറൽ സെക്രട്ടറിയുമായ വൈക്കോ, മുത്തയ്യ മുരളീധരൻ ആഭ്യന്തര യുദ്ധത്തിൽ അന്നത്തെ ലങ്കൻ പ്രസിഡന്റ് മഹീന്ദ രജപക്സെയെ പിന്തുണച്ചതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള തമിഴ് വംശജർ അദ്ദേഹത്തെ ഒറ്റുകാരനായാണ് കണക്കാക്കുന്നതെന്ന് ആരോപിച്ചു.

വിജയ് സേതുപതി ഈ വേഷത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പട്ടാലി മക്കൾ കതി സ്ഥാപക നേതാവ് എസ് രാമദോസ് പറഞ്ഞു. “അജ്ഞത” യിൽ നിന്ന് “വിശ്വാസവഞ്ചന” യുടെ ചരിത്രത്തെ പിന്തുണയ്‌ക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

Read in English: In Tamil Nadu, row over actor Vijay Sethupathi playing Muttiah Muralitharan in biopic

Vijay Sethupathi Srilanka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: