മലയാളി പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ 38-ാം ജന്മദിനമാണ് ഇന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം. പൃഥ്വിയ്ക്കായി ഒരു സർപ്രൈസ് കേക്ക് തന്നെയാണ് സുപ്രിയ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആരാധകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ തീമിലാണ് കേക്കും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ ദ ഷുഗർ ഷിഫ്റ്റർ ബേക്കേഴ്സ് ആണ് സുപ്രിയയുടെ നിർദ്ദേശപ്രകാരം ഈ വേറിട്ട കേക്ക് ഒരുക്കിയിരിക്കുന്നത്.

Read more: ഈ നമ്മളെ എനിക്കെന്തിഷ്ടമാണെന്നോ; പൃഥ്വിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ

 

View this post on Instagram

 

#Nabeel If you know you know!

A post shared by Prithviraj Sukumaran (@therealprithvi) on

പൃഥ്വിയിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള സുപ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടുകയാണ്. “എല്ലാ ഉയർച്ച താഴ്ചകളിലും നമ്മുടെ പ്രണയത്തിന്റെ സൗഖ്യം പങ്കിടാൻ കഴിയട്ടെ,” എന്നാണ് സുപ്രിയ കുറിക്കുന്നത്.

സുപ്രിയയെ കൂടാതെ ഇന്ദ്രജിത്തും പൂർണിമയും നസ്രിയയുമെല്ലാം പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

Read More: ഈ വർഷം ഞങ്ങൾക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം; ഡിക്യൂവിനു നന്ദി പറഞ്ഞു പൃഥ്വി

“ജന്മദിനാശംസകൾ പ്രിയ സഹോദരാ… നമ്മുടെ ഈ സൗഹൃദം ഞാനിഷ്ടപ്പെടുന്നു, നിങ്ങളെനിക്ക് കുടുംബം പോലെയാണ്, എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും…. എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ് ബ്രദർ. നിങ്ങളായിരിക്കുന്നതിന് നന്ദി, ഒരിക്കലും മാറരുത്. എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. നിങ്ങളെയും സുപ്പുവിനെയും അല്ലിയേയും സ്വന്തമെന്ന പോൽ സ്നേഹിക്കുന്നു. മനോഹരമായൊരു വർഷമാവട്ടെ ബ്രദർ,” നസ്രിയ കുറിച്ചതിങ്ങനെ.

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. തുടർന്ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലടക്കം നൂറിലേറെ ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചു. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പൃഥ്വിയെ തേടിയെത്തി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ ‘അയാളും ഞാനും തമ്മിൽ’, ‘സെല്ലുലോയിഡ്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും നേടി.

നടൻ, ഗായകൻ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച പൃഥ്വി നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും കൂടി കടന്നുവന്ന വർഷമായിരുന്നു കഴിഞ്ഞു പോയത്. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോർഡാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സ്വന്തമാക്കിയത്.

Read more: പിറന്നാള്‍ ദിനത്തില്‍ പൃഥിരാജിനോട് അമ്മ മല്ലിക സുകുമാരന് പറയാനുള്ളത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook