/indian-express-malayalam/media/media_files/uploads/2020/04/Sunny-Leone-2.jpg)
മക്കൾ വന്നതോടെ സണ്ണി ലിയോണിന്റേയും ഭർത്താവ് ഡാനിയേൽ വെബ്ബറിന്റേയും ജീവിതം ഒരു സ്വർഗമായി മാറി. ഇപ്പോൾ മകൾ നിഷയോടൊപ്പമുള്ള ഒരു വീഡിയോ പങ്കുവച്ച് സണ്ണി പറയുന്നു താൻ ഭാഗ്യവതിയായ ഒരമ്മയാണെന്ന്.
Read More: നീയാണ് ഞങ്ങളുടെ മാലാഖ; മകളുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് സണ്ണി ലിയോൺ
View this post on InstagramNisha is so so pretty!! I’m a lucky mommy! With the sweetest heart!!!
A post shared by Sunny Leone (@sunnyleone) on
മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും രണ്ട് വയസ്സ് തികഞ്ഞു.
ഒരു അഭിമുഖത്തില്‍ നിഷയെ വളര്‍ത്തുന്നതിനെ കുറിച്ച് സണ്ണി ലിയോണ്‍ പറഞ്ഞത് ഇങ്ങനെയാണ്.
”അവള്‍ രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ ആദ്യം കാണുന്നതും രാത്രി ഉറങ്ങും മുമ്പ് അവസാനമായി കാണുന്നതും ഞങ്ങളെയാണ്. അവളുടെ ഡയപ്പര്‍ മാറ്റുന്നത് ഞങ്ങളാണ്. ഒന്നിരിച്ചിരുന്ന് ടിവി കാണും. ഒരുദിവസം തന്നെ പല തവണയാണ് വെബ്ബര്‍ അവളെ പാര്‍ക്കിലേക്ക് കൊണ്ടു പോകുന്നത്”. താരമെന്ന പ്രവിലേജിനിടയിലും തന്റെ മകളുടെ കാര്യങ്ങള്‍ കണ്ടറിഞ്ഞ് അവളെ വളര്‍ത്തുന്ന അമ്മയായി മാറുകയാണ് സണ്ണി.
സ്വാതന്ത്ര്യമുള്ള വ്യക്തികളായി തന്റെ മക്കള്‍ വളരണമെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് സണ്ണി ലിയോണ്‍. ”അമേരിക്കയില്‍ എങ്ങനെയാണെന്ന് അറിയാമല്ലോ? നമ്മള്‍ സ്വയം ഭക്ഷണമുണ്ടാക്കും. തുണിയലക്കുന്നതും വീട് നോക്കുന്നതും എല്ലാം സ്വയമാണ്. സഹായത്തിന് ആളുണ്ടെങ്കിലും ഇന്ത്യയിലും ഞങ്ങള്‍ അങ്ങനെയാണ് ജീവിക്കുന്നത്. ഞങ്ങളുടെ മക്കളേയും അങ്ങനെയാണ് വളര്‍ത്തുന്നത്. നിഷയ്ക്ക് സ്വന്തം മുറിയുണ്ട്. അവളുടെ ആ സ്‌പെയ്‌സ് നിഷ ഇഷ്ടപ്പെടുന്നു” സണ്ണി പറയുന്നു.
മക്കള്‍ക്ക് അവരവരുടേതായ വ്യക്തി സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്ന സണ്ണിയും വെബ്ബറും തങ്ങളുടെ മകള്‍ നിഷയെ ദത്തെടുത്തിനെ കുറിച്ച് അവളോട് മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നവരല്ല.
”ഈ വസ്തുത അവളോട് പറഞ്ഞേ തീരു. ദത്തെടുക്കലിന്റെ പേപ്പറുകള്‍ മുതല്‍ എല്ലാം അവളെ കാണിക്കും. അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് നിഷ അറിയണം. അവരവളെ ഒമ്പത് മാസം വയറ്റില്‍ ചുമന്നതാണ്. ഞാനവളുടെ യഥാര്‍ത്ഥ അമ്മയല്ല. പക്ഷെ അവളുടെ ആത്മവുമായാണ് ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നത്.” ഒരു അഭിമുഖത്തില്‍ സണ്ണി പറഞ്ഞത് ഇങ്ങനെയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.