നീയാണ് ഞങ്ങളുടെ മാലാഖ; മകളുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് സണ്ണി ലിയോൺ

2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് ​ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്

Sunny Leon, സണ്ണി ലിയോൺ, Sunny Leon family, Sunny Leon daughter, Sunny Leon family photos, Sunny Leon latest photos

നീയാണ് ഞങ്ങളുടെ വെളിച്ചം, ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവമയച്ച മാലാഖ- മകളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും മൂടുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. സണ്ണി ലിയോണിന്റെ മകൾ നിഷ കൗർ വെബറിന്റെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടുള്ള പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മൂന്നു മക്കളെയും കൈകളിലെടുത്ത് ചിരിയോടെ നിൽക്കുന്ന സണ്ണിയുടെ കുടുംബചിത്രം ആരുടെയും ഇഷ്ടം കവരും.

കഴിഞ്ഞ ദിവസം മകൾക്കായി സമ്മാനങ്ങൾ വാങ്ങുന്നതിന്റെ ചിത്രവും സണ്ണി പങ്കുവച്ചിരുന്നു. നിഷയെ ദത്തെടുത്തതിനു ശേഷമുള്ള രണ്ടാമത്തെ പിറന്നാളാണിത്. 2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് ​ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്. നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും സണ്ണി ലിയോൺ- ഡാനിയൽ വെബ്ബർ ദമ്പതികൾക്കുണ്ട്, അഷർ സിങ് വെബ്ബറും നോഹ സിങ് വെബ്ബറും.

 

View this post on Instagram

 

Nisha’s birthday tomorrow! Have stopped at 3 @hamleys_india in 3cities! So many presents! #missionmommy

A post shared by Sunny Leone (@sunnyleone) on

 

View this post on Instagram

 

Just can’t help myself!! Can’t go home empty handed 🙂

A post shared by Sunny Leone (@sunnyleone) on

മക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ സണ്ണി ലിയോൺ മടിക്കാറില്ല. കഴിഞ്ഞ ദിവസം നിഷയ്ക്കുള്ള ഡെഡിയേയും കയ്യിൽ പിടിച്ചുകൊണ്ട് സണ്ണി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ അടിക്കുറിപ്പിലും സണ്ണിയുടെ മക്കളോടുള്ള വാത്സല്യം കാണാം. ‘വെറും കയ്യോടെ വീട്ടിൽ പോകാൻ ആവില്ല’ എന്നാണ് ക്യാപ്ഷൻ.

Read more: തമാശ അതിരുകടന്നു, വെടിയേറ്റു വീണ സണ്ണി ലിയോണിനെ കണ്ട് ഭയന്ന് സഹനടനും സംവിധായകനും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sunny leone daughter birthday family photos

Next Story
ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം അവൻ വരുന്നെന്ന് പൃഥ്വിരാജ്; ഇന്ദുചൂഢനോ എന്ന് ആരാധകർPrithviraj, പൃഥ്വിരാജ്, Prithviraj fillms, Prithviraj next, Shaji Kailas, ഷാജി കൈലാസ്, Memories film, Memories second part, മെമ്മറീസ്, മെമ്മറീസ് സിനിമ
The moderation of comments is automated and not cleared manually by malayalam.indianexpress.com