scorecardresearch

വിജയ്‌ - എ.ആര്‍.റഹ്മാന്‍ ചിത്രം 'സര്‍ക്കാര്‍': ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍

വിജയ്‌, എ.ആര്‍.മുരുകദോസ്‌, എ.ആര്‍.റഹ്മാന്‍, നായികമാരായ കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു

വിജയ്‌, എ.ആര്‍.മുരുകദോസ്‌, എ.ആര്‍.റഹ്മാന്‍, നായികമാരായ കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു

author-image
WebDesk
New Update
Ilayathalapathy Vijay A R Murugadoss A R Rahman Sarkar Audio Launch photos

Ilayathalapathy Vijay A R Murugadoss A R Rahman Sarkar Audio Launch photos

വിജയ്‌ നായകനാകുന്ന എ.ആര്‍.മുരുകദോസിന്റെ ചിത്രം 'സര്‍ക്കാര്‍' ഈ വര്‍ഷം ദീപാവലി റിലീസ് ആയി എത്തുകയാണ്. എ.ആര്‍.റഹ്മാന്‍ സംഗീതം പകര്‍ന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്തു. വിജയ്‌, എ.ആര്‍ മുരുകദോസ്‌, എ.ആര്‍.റഹ്മാന്‍, നായികമാരായ കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. സണ്‍ ടിവിയാണ് 'സര്‍ക്കാറി'ന്റെ നിര്‍മ്മാതാക്കള്‍.

Advertisment

Advertisment

ഏറെ കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന, ഏതു നിമിഷവും ഉണ്ടാകും എന്ന് കരുതപ്പെടുന്ന, തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കി വിജയ്‌ ഓഡിയോ റിലീസ് വേളയില്‍ ശ്രദ്ധ നേടി.

"ഈ സിനിമയില്‍ ഞാന്‍ മുഖ്യമന്ത്രിയായിട്ടല്ല അഭിനയിക്കുന്നത്, ജീവിതത്തില്‍ മുഖ്യമന്ത്രിയായാല്‍ അഭിനയിക്കുകയുമില്ല", എന്ന് പറഞ്ഞ വിജയ്‌, മുഖ്യമന്ത്രിയായാല്‍ ആത്മാര്‍ത്ഥമായി പണിയെടുക്കും എന്നും കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയായാല്‍ ദാരിദ്ര്യം നിര്‍മ്മാജ്ജനം ചെയ്യണം എന്നാണ്‌ താന്‍ ആഗ്രഹിക്കുന്നത് എന്നും വിജയ്‌ വെളിപ്പെടുത്തി. "സാധാരണയായി ഒരു പാര്‍ട്ടി ഉണ്ടാക്കി, തിരഞ്ഞെടുപ്പില്‍ മത്സരിച്ച്, സര്‍ക്കാര്‍ ഉണ്ടാകുകയാണ് രീതി. എന്നാല്‍ ഞങ്ങള്‍ 'സര്‍ക്കാര്‍' ഉണ്ടാക്കിയ ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു", എന്നും തമാശ രൂപേണ പറഞ്ഞു.

Read More: 'ഒരുവേള മുഖ്യമന്ത്രി ആയാൽ'.... ഉത്തരം കിട്ടാത്ത ചോദ്യത്തിന് മാസ് മറുപടിയുമായി വിജയ്

തന്റെ ആരാധകരോടും ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനോടും വിജയ്‌ നന്ദി അറിയിച്ചു.

"ഇത്തരം വേളകളില്‍ ആരാധകരെ കാണുമ്പോള്‍ സന്തോഷം കൊണ്ട് മതി മറന്നു പോകാറുണ്ട്. ഈ സിനിമ ചെയ്തതിനു നന്ദി, എ.ആര്‍.റഹ്മാന്‍ സാര്‍. താങ്കളുമായുള്ള സഹകരണം തന്നെ 'സര്‍ക്കാരി'ന് ഒരു 'ഓസ്കാര്‍' കിട്ടയത് പോലെയാണ്", ഇളയദളപതി പറഞ്ഞു. വിജയ്‌യുടെ മധുരമായ ഈ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് എ.ആര്‍.റഹ്മാനും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് 'മൊസാര്‍ട്ട് ഓഫ് മദ്രാസ്‌' എന്നറിയപ്പെടുന്ന എ.ആര്‍.റഹ്മാന്‍ വിജയ്‌യോട് നന്ദി അറിയിച്ചത്.

താന്‍ വിജയ്‌യോട് ഈ ചിത്രത്തില്‍ ഒരു ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടിരിന്നു, എന്നാല്‍ അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്തു പാടിക്കാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ ഓഡിയോ ലോഞ്ച് നടന്നു എന്നും വേദിയില്‍ സംസാരിക്കവേ എ.ആര്‍.റഹ്മാന്‍ വെളിപ്പെടുത്തി.

Vijay Ilayathalapathy Vijay A R Rahman Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: