/indian-express-malayalam/media/media_files/uploads/2018/12/Kerala-film-festival-iffk-2018-online-reservation-begins.jpg)
രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ (8 -12 -2018 ) ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി പതിനൊന്നു വരെ തൊട്ടടുത്ത ദിവസത്തെ സിനിമകള്‍ റിസര്‍വ് ചെയ്യാവുന്ന രീതിയിലാണ് റിസർവേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ https://registration.iffk.in/- ല്‍ രജിസ്‌ട്രേഷനായി ഉപയോഗിച്ച മെയില്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്‌തോ, സിഡിറ്റ് പുറത്തിറക്കിയിട്ടുള്ള iffk 2018 എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സീറ്റ് റിസര്‍വ് ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
ദിവസവും പരമാവധി മൂന്നു സിനിമകളാണ് ഒരാള്‍ക്ക് റിസര്‍വ് ചെയ്യാന്‍ കഴിയുക. ഒന്നിലേറെ സീറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കില്ല.
ചലച്ചിത്രമേളയിലെ ക്യൂ ഒഴിവാക്കുന്നതിനായി ഇത്തവണ അക്കാദമി കൂപ്പണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളുടെ കൂപ്പണുകള്‍ പ്രദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് തിയേറ്ററുകളിലെ കൗണ്ടറുകളില്‍ ലഭ്യമാകും.
Read More: IFFK 2018: ഇനി ക്യൂ നില്‍ക്കണ്ട, കൂപ്പണെടുത്താല്‍ മതി
ചലച്ചിത്രമേളയിലെ ക്യൂ ഒഴിവാക്കുന്നതിനായി ഇത്തവണ അക്കാദമി കൂപ്പണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളുടെ കൂപ്പണുകള്‍ പ്രദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് തിയേറ്ററുകളിലെ കൗണ്ടറുകളില്‍ ലഭ്യമാകും.
ഇതാദ്യമായി, ഐഎഫ്എഫ്‌കെയില്‍ മൂന്നു ദിവസത്തേക്കുള്ള പാസുകള്‍ വിതരണം ചെയ്യുന്നുണ്ട്. ആദ്യദിനം മുതല്‍ അവസാന ദിനം വരെ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഡിസംബര്‍ നാലിന് രാവിലെ 11 മണിമുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ നിന്നും പാസുകള്‍ ലഭിക്കും. അല്ലെങ്കിൽ //registration.iffk.in/ എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us