scorecardresearch

IFFI 2019: എപ്പോഴും പ്രചോദിപ്പിക്കുന്ന എളിയ മനുഷ്യൻ; രജനീകാന്തിനെ കുറിച്ച്​ അമിതാഭ് ബച്ചൻ

എന്തൊരു എളിയ മനുഷ്യൻ. വളരെ എളിയ തലത്തിൽ നിന്നും ഉയർന്നുവന്നു

എന്തൊരു എളിയ മനുഷ്യൻ. വളരെ എളിയ തലത്തിൽ നിന്നും ഉയർന്നുവന്നു

author-image
Entertainment Desk
New Update
IFFI 2019: എപ്പോഴും പ്രചോദിപ്പിക്കുന്ന എളിയ മനുഷ്യൻ; രജനീകാന്തിനെ കുറിച്ച്​ അമിതാഭ് ബച്ചൻ

IIFFI 2019 Opening Ceremony: രാവെന്നോ പകലെന്നോയില്ലാതെ എപ്പോഴും നമ്മെ പ്രചോദിപ്പിക്കുന്ന എളിയ മനുഷ്യൻ. തമിഴകത്തിന്റെ സ്വന്തം തലൈവർക്ക് ആശംസകൾ അർപ്പിക്കുകയാണ് അമിതാഭ് ബച്ചൻ. ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനസമ്മേളനത്തിൽ രജനീകാന്തിനെ ആദരിക്കുന്നതിനിടയിൽ ആയിരുന്നു അമിതാഭ് ബച്ചന്റെ വാക്കുകൾ. ഐഎഫ്എഫ്ഐയുടെ സുവർണജൂബിലി പതിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു അമിതാഭ് ബച്ചൻ.

Advertisment

"എന്നോടൊപ്പം ഉണ്ടായിരുന്നതിനും അവിശ്വസനീയമായ രീതിയിൽ പ്രചോദിപ്പിച്ചതിനും ഒരുപാട് നന്ദി രജനി. എന്തൊരു എളിയ മനുഷ്യൻ. വളരെ എളിയ തലത്തിൽ നിന്നും ഉയർന്നുവന്നു. രാവും പകലുമെന്നില്ലാതെ എപ്പോഴും നമ്മളെ പ്രചോദിപ്പിക്കുന്ന അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഉണ്ട് എന്നത് അവിശ്വസനീയമാണ്," അമിതാഭ് ബച്ചൻ പറഞ്ഞു.

ഇന്നലെ വൈകിട്ട് ഗോവയിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനചടങ്ങിന് എത്തിയവർക്കെല്ലാം വിസ്മയം സമ്മാനിക്കുന്നൊരു മുഹൂർത്തമായിരുന്നു അത്, ഇന്ത്യൻ സിനിമയിലെ അതികായന്മാരായ അമിതാഭ് ബച്ചനും രജനീകാന്തും ഒരു കുടക്കീഴിൽ കെട്ടിപ്പിടിച്ചും പരസ്പരം സ്നേഹം പങ്കിട്ടും നിൽക്കുന്ന കാഴ്ച. ഐ എഫ് എഫ് ഐ ഉദ്ഘാടനവേദിയിൽ വച്ച് ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി പുരസ്കാരം രജനീകാന്ത് ഏറ്റുവാങ്ങി.

Advertisment

ചടങ്ങിൽ ഫ്രഞ്ച് അഭിനേത്രിയായ ഇസബെല്ല ഹപ്പെർട്ടിന് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.

മേളയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ചിത്രങ്ങളുടെ റെട്രോസ്‌പെക്ടീവും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് സംവിധായകനായ കെൻ ലോച്ചിന്റെ ചിത്രങ്ങളുടെ റെട്രോസ്‌പെക്ടീവും ഈ വർഷം ഐ എഫ് എഫ് ഐയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങളാണ് ഐഎഫ്എഫ്ഐ 2019ൽ പ്രദർശിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ്‌ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. 26 ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംവിധായകൻ പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാൻ, ഇത്തവണ നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനായി എത്തുന്നത് രാജേന്ദ്ര ജംഗ്‌ളിയാണ്.

Read Also: ചലച്ചിത്ര മേളകളിൽ മുഖ്യധാരാ സിനിമകള്‍ ഉള്‍പ്പെടുത്തുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല: അടൂർ ഗോപാലകൃഷ്ണൻ

അക്കാദമി പ്രസിഡന്റ് ജോൺ ബെയ്‌ലിയും ഈ വർഷത്തെ മേളയിൽ പങ്കെടുക്കുന്നുണ്ട്. രജനീകാന്തിനെയും മേള ആദരിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് രജനീകാന്തിന് ആദരം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഇക്കാര്യം അനൗൺസ് ചെയ്തിരുന്നു. ഐഎഫ്എഫ്ഐ 2019 ൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം നൽകിയാണ് രജനികാന്തിനെ ആദരിച്ചത്.

കരൺ ജോഹർ, സിദ്ധാർത്ഥ് റോയ് കപൂർ, ഫിറോസ് അബ്ബാസ് ഖാൻ, സുഭാഷ് ഗായ് എന്നിവരാണ് ഐ എഫ് എഫ് ഐ സുവർണ ജൂബിലി പതിപ്പിന്റെ സ്റ്റിയറിംഗ് കമ്മറ്റിയിലെ അംഗങ്ങൾ.

Iffi Amitabh Bachchan Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: