scorecardresearch

ഫഹദ്, ദുൽഖർ, നിവിൻ ഇവർ മൂന്നു പേരുമാണെന്റെ ഹീറോസ്: മനസ് തുറന്ന് പൃഥ്വിരാജ്

ഇതെല്ലാം എമ്പുരാന് ശേഷം ഞാൻ എന്തുചെയ്യണമെന്നതിനെ ആശ്രയിച്ചിരിക്കും

ഇതെല്ലാം എമ്പുരാന് ശേഷം ഞാൻ എന്തുചെയ്യണമെന്നതിനെ ആശ്രയിച്ചിരിക്കും

author-image
Entertainment Desk
New Update
Prithviraj, പൃഥ്വിരാജ്, Fahadh Faasil, ഫഹദ്, Dulquer Salmaan, ദുൽഖർ, Nivin Pauly, നിവിൻ പോളി, Entertainment News, Malayalam Movies News, Mollywood News,Supriya,raju,Prithviraj,Lucifer,koode,driving licence,ayyappanum koshiyum,aadujeevitham, iemalayalam, ഐഇ മലയാളം

ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവരെ നായകന്മാരാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പൃഥ്വിരാജ്. എന്നാൽ താൻ അടിസ്ഥാനപരമായി ഒരു നടനാണെന്നും താൽപ്പര്യമുണ്ടെങ്കിൽ പോലും ഒന്നിനുപുറകെ ഒന്നായി സിനിമകൾ സംവിധാനം ചെയ്യാൻ തനിക്ക് കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ വെളിപ്പെടുത്തൽ.

Advertisment

"ഞാൻ അടിസ്ഥാനപരമായി ഒരു നടനാണ്, എനിക്ക് താൽപ്പര്യമുണ്ടെങ്കിൽ പോലും ഒന്നിനുപുറകെ ഒന്നായി സിനിമകൾ സംവിധാനം ചെയ്യാൻ കഴിയില്ലെന്നതാണ് സത്യം. അങ്ങനെയല്ല ഞാൻ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. ഞാൻ ഇപ്പോഴും എന്നെ നടനായി കാണുന്നു. മൂന്ന് വർഷത്തിലൊരിക്കൽ ഞാൻ ചെയ്യുന്ന കാര്യമാണ് സംവിധാനം. 50 സിനിമകൾ ചെയ്ത സംവിധായകനെന്ന നിലയിൽ ഞാൻ അറിയപ്പെടാൻ പോകുന്നില്ലെന്ന് എനിക്കറിയാം. എന്നാൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് ഇടയ്ക്ക് ഞാൻ ചെയ്യും. എന്റെ മനസിൽ കുറച്ച് ചിന്തകളുണ്ട്, പക്ഷേ ഇതെല്ലാം എമ്പുരാന് ശേഷം ഞാൻ എന്തുചെയ്യണമെന്നതിനെ ആശ്രയിച്ചിരിക്കും," പൃഥ്വി പറഞ്ഞു.

Read More: എപ്പോഴും ചർച്ചയും പ്ലാനിങ്ങും; എബ്രഹാം ഖുറേഷിയും സയ്‌ദ് മസൂദും ഇങ്ങനെയെന്ന് സുപ്രിയ

ലൂസിഫറിന് ശേഷം അതിന്റെ രണ്ടാം ഭാഗം വരുന്നതായി പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞു പോയ വർഷം മലയാള സിനിമാലോകം കണ്ടത്. അതിന് പുറകെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാനെക്കുറിച്ചും പ്രഖ്യാപനം വന്നത്.

Advertisment

‘More than a King..less than a God’- രാജാവിനേക്കാൾ വലിയവനും ദൈവത്തേക്കാൾ ചെറിയവനുമായവൻ’ മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘തമ്പുരാനും മുകളിലുള്ള ഒരാൾ’- ‘എമ്പുരാൻ’ ആരെന്ന ചോദ്യത്തിന് ‘ലൂസിഫർ’ ടീം നൽകുന്ന ഉത്തരമിതാണ്. നീണ്ട ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫർ’ കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിച്ച എല്ലാ ചോദ്യങ്ങൾക്കും പുകമറകൾക്കുമുള്ള ഉത്തരവുമായിട്ടാവും ‘എമ്പുരാൻ’ വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും തരുന്നത്.

‘ലൂസിഫർ’ പ്ലാൻ ചെയ്യുന്ന സമയത്തു തന്നെ ഓരോ കഥാപാത്രങ്ങളുടെയും ബാക്ക് സ്റ്റോറികളെ കുറിച്ചും അവർ കഥയിലേക്കെത്തുന്ന വഴികളെ കുറിച്ചുമെല്ലാം കൃത്യമായ ധാരണകൾ തനിക്കും തിരക്കഥാകൃത്തായ മുരളി ഗോപിയ്ക്കും ഉണ്ടായിരുന്നുവെന്നാണ് പൃഥ്വിരാജ് നേരത്തേ വ്യക്തമാക്കിയത്. രണ്ടാം ഭാഗത്തിന് ‘എമ്പുരാൻ’ എന്ന പേരിലെത്തുന്നതു പോലും ആകസ്മികമല്ലെന്നു വേണം കരുതാൻ. കാരണം ‘എമ്പുരാനെ’ എന്നു തുടങ്ങുന്ന ഒരു ഗാനം ‘ലൂസിഫറിൽ’ ഉണ്ടായിരുന്നു. അതിന്റെ വരികൾ രചിച്ചതും തിരക്കഥാകൃത്ത് മുരളി ഗോപിയായിരുന്നു.

Nivin Pauly Prithviraj Fahadh Faasil Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: