/indian-express-malayalam/media/media_files/uploads/2018/03/aamir-khan-aamir-story_0.jpeg)
ഏറെ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ആമിര്‍ ഖാനും അമിതാഭ് ബച്ചനും പ്രധാന വേഷങ്ങളിലെത്തിയ 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍'. എന്നാല്‍ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാതെ, ചിത്രം തീര്‍ത്തും നിരാശപ്പെടുത്തുകയാണ് ഉണ്ടായത്. അതില്‍ തനിക്ക് വളരെ വിഷമമുണ്ടെന്ന് ആമിര്‍ ഖാന്‍.
'പ്രേക്ഷകര്‍ക്ക് തഗ്‌സ് ഇഷ്ടപ്പെടാത്തതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ഞങ്ങള്‍ക്ക് തെറ്റുപറ്റി എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ തന്നെ ഏറ്റെടുക്കുന്നു. ഞങ്ങള്‍ പരമാവധി നന്നാക്കാന്‍ ശ്രമിച്ചിരുന്നു.'
'ചിത്രം ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ ആളുകളും ഉണ്ടായിരുന്നു. അവര്‍ക്ക് നന്ദി പറയുന്നു. പക്ഷെ കുറച്ചു പേര്‍ക്കു മാത്രമേ ചിത്രം ഇഷ്ടമായുള്ളൂ. ഇഷ്ടമാകാത്തവരാണ് ഭൂരിപക്ഷം,' ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍.
വലിയ പ്രതീക്ഷകളോടെ ചിത്രം കാണാന്‍ പോയി നിരാശയോടെ തിരിച്ചിറങ്ങേണ്ടി വന്ന പ്രേക്ഷകരോട് ആമിര്‍ ഖാന്‍ മാപ്പ് പറഞ്ഞു. പ്രേക്ഷരെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിയാതിരുന്നതില്‍ വിഷമമുണ്ടെന്നും ആമിര്‍ പറഞ്ഞു.
ചരിത്ര പശ്ചാത്തലമുള്ള സിനിമയാണ് ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’. 1839ല്‍ പുറത്തിറങ്ങിയ ‘കണ്‍ഫഷന്‍ ഓഫ് എ തഗ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ‘ധൂം 3’ക്ക് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’.
അതേസമയം, ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഇത് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തമിൾ റോക്കേഴ്സിന്റെ സൈറ്റിലാണ് ചിത്രം പ്രത്യേക്ഷപ്പെട്ടത്. യഷ് രാജ് ഫിലിംസ് നിർമിച്ച ചിത്രത്തിൽ കത്രീന കെയ്ഫ്, ‘ദംഗല്‍’ ഫെയിം ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.