scorecardresearch

സെല്‍വിക്ക് ഇനി കൂട്ടായി ആദി

ഹൃദയം എന്ന ചിത്രത്തിലെ സെല്‍വിയായി അഭിനയിച്ച അഞ്ജലിയുടെ വരനായി സംവിധായകന്‍ ആദിത്യന്‍ ചന്ദ്രശേഖര്‍

ഹൃദയം എന്ന ചിത്രത്തിലെ സെല്‍വിയായി അഭിനയിച്ച അഞ്ജലിയുടെ വരനായി സംവിധായകന്‍ ആദിത്യന്‍ ചന്ദ്രശേഖര്‍

author-image
Entertainment Desk
New Update
സെല്‍വിക്ക് ഇനി കൂട്ടായി ആദി

പുതുമുഖങ്ങള്‍ അനവധി ഉണ്ടായിരുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹൃദയം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിലൊന്നാണ് സെല്‍വന്റെ മരണത്തില്‍ നിസ്സഹായയായി നില്‍ക്കുന്ന സെല്‍വിയുടെ കഥാപാത്രം. സെല്‍വി എന്ന തമിഴ് പെണ്‍ക്കൊടിയായി അഭിനയിച്ചത് സൈക്കോളജിസ്റ്റ് കൂടിയായ അഞ്ജലിയാണ്. ചിത്രത്തിലെ തന്നെ ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യനുമായി ജീവിതം പങ്കിടാനൊരുങ്ങുകയാണ് അഞ്ജലി.

Advertisment

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചെത്തിയ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. 'ഞങ്ങള്‍ പ്രണയത്തിലായതാണോ അല്ലെങ്കില്‍ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?' എന്നു കുറിച്ചുകൊണ്ടാണ് ആദിത്യനുമൊപ്പമുളള ചിത്രം അഞ്ജലി പങ്കുവച്ചിരിക്കുന്നത്.'ഹൃദയം'ത്തിന്റെ നിര്‍മ്മാതാവായ വിശാഖ് ഇരുവര്‍ക്കും ആശംസ നേര്‍ന്നിട്ടുണ്ട്.

publive-image

സംവിധാന രംഗത്തും മികവു തെളിയിച്ചിട്ടുളള ആദിത്യന്‍ കരിക്ക് ഫ്‌ളിക്ക് എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ട ' ആവറേജ് അമ്പിളി'വെബ് സീരിസിന്റെ സംവിധായകനാണ്. ആദിത്യന്റെ സംവിധാനത്തില്‍ തന്നെ ഒരുങ്ങിയ 'നാളെയാണ് മംഗലം' എന്ന വീഡിയോ സോങ്ങില്‍ അഞ്ജലിയും അഭിനയിച്ചിട്ടുണ്ട്.

Advertisment
Engagement Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: