യുവ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാവുന്നു. സംരംഭകയായ അദ്വിത ശ്രീകാന്താണ് വിശാഖിന്റെ വധു. ഞായറാഴ്ചയായിരുന്നു വിശാഖിന്റെ വിവാഹനിശ്ചയം. വിശാഖിനും അദ്വിതയ്ക്കും ആശംസകൾ നേർന്നിരിക്കുകയാണ് നടി കല്യാണി പ്രിയദർശനും അജു വർഗീസും.
മെറിലാന്‍ഡ് ഫിലിം സ്റ്റുഡിയോയായ സ്ഥാപകനായ പി.സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം. 2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു വിശാഖ് നിർമാണരംഗത്തേക്ക് എത്തിയത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ ഹൃദയം നിർമിച്ചതും വിശാഖ് തന്നെ.
നടൻമാരായ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ഫൺടാസ്റ്റിക് ഫിലിംസ് നിർമ്മാണ കമ്പനിയുടെ പങ്കാളി കൂടിയാണ് വിശാഖ്. പ്രകാശൻ പറക്കട്ടെയാണ് വിശാഖ് സുബ്രഹ്മണ്യം കൂടി പങ്കാളിയായി നിർമിച്ച് തിയേറ്ററുകളിലെത്തിയ അവസാന ചിത്രം.