scorecardresearch

മലയാളികളുടെ ഒരു പവറേ...; വൈറൽ ചിത്രത്തിലെ മലയാളി കമന്റുകളോട് പ്രതികരിച്ച് ഹണി റോസ്

അയർലാൻഡ് മന്ത്രി ഹണി റോസിനൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

അയർലാൻഡ് മന്ത്രി ഹണി റോസിനൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

author-image
Entertainment Desk
New Update
Honey Rose, Honey Rose actress, Honey rose latest

Entertainment Desk/ IE Malayalam

വിനയൻെറ സംവിധാനത്തിലൊരുങ്ങിയ 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്‌ക്കെത്തിയ താരമാണ് ഹണി റോസ്. പിന്നീട് 'ട്രിവാൻഡ്രം ലോഡ്ജ്', 'കനൽ', 'അവരുടെ രാവുകൾ', 'ചങ്ക്സ്' തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. നടി എന്ന നിലയിൽ ധാരാളം ഉദ്ഘാടനങ്ങൾക്കും അതിഥിയായി ഹണി എത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തിയ ഹണിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

Advertisment

കഴിഞ്ഞ ദിവസം അയർലാൻഡിൽ ഉദ്ഘാടകയായെത്തിയ താരത്തിന്റെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. കുടുംബത്തോടൊപ്പം അയർലാൻഡിൽ അവധി ആഘോഷിക്കുകയാണ് ഹണി. ഇതിനിടയിലാണ് മറ്റൊരു ചിത്രം മലയാളികൾക്കിടയിൽ വൈറലായത്. അയർലാൻഡിലെ മന്ത്രി ജാക്ക് ചേമ്പേഴ്സ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ഹണിയ്‌ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിരുന്നു. ഇതിനു താഴെ നിറഞ്ഞതെല്ലാം മലയാളികളുടെ കമന്റുകളാണ്.

Advertisment

ഇപ്പോഴിതാ മലയാളികളുടെ ഈ രസകരമായ പ്രവർത്തിയെ കുറിച്ച് പറഞ്ഞ് ഹണിയും ഒരു പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ്. "നമ്മൾ മലയാളികളുടെ ഒരു പവറേ.. ഹോ.. എന്താല്ലേ…. "എന്നാണ് കമന്റുകളുടെ സ്ക്രീൻഷോർട്ട് പങ്കുവച്ച് ഹണി അടികുറിപ്പ് നൽകിയത്.

മലയാളികൾ ട്രോളുകളിലും മറ്റും ഉപയോഗിക്കുന്ന ഡയലോഗുകളാണ് ഇവിടെ നിറഞ്ഞത്. ഇപ്പോൾ പറയാമോ എന്നറിയില്ല….. നാളെ എന്റെ മകളുടെ പിറന്നാളാണ് എല്ലാവരും വരണം,മല്ലൂസ് കമോൺട്രാ, അവസാനം ഞാനും ഇവിടെ എത്തിപ്പെട്ടു തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ പലരും കുറിച്ചത്.

സോഷ്യൽ മീഡിയിലിലൂടെ ഹണി റോസ് എന്ന താരം പല രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. അതിലൊന്നാണ് ഹണി സ്ഥിരമായി ഉദ്ഘാടനങ്ങൾക്കു പോകുന്നു എന്നത്. വ്യത്യസ്തമായ ട്രോളുകളാണ് ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയാറുള്ളത്. അതു വളരെയധികം ആസ്വദിക്കാറുമുണ്ട് ഹണി.

Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: