/indian-express-malayalam/media/media_files/uploads/2023/06/Honey-Rose.jpg)
Source/ Youtube
വിനയൻെറ സംവിധാനത്തിലൊരുങ്ങിയ 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്‌ക്കെത്തിയ താരമാണ് ഹണി റോസ്. പിന്നീട് 'ട്രിവാൻഡ്രം ലോഡ്ജ്', 'കനൽ', 'അവരുടെ രാവുകൾ', 'ചങ്ക്സ്' തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. നടി എന്ന നിലയിൽ ധാരാളം ഉദ്ഘാടനങ്ങൾക്കും അതിഥിയായി ഹണി എത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തിയ ഹണിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അയർലാൻഡിൽ നിന്നുള്ളൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
അയർലാൻഡിലെ വേദിയിൽ സാരി ധരിച്ചാണ് ഹണി എത്തിയത്. ഒരു സംഘടനയുടെ നേതൃത്വത്തിലുള്ള മൈൻഡ് മെഗാ മേളയുടെ ഉദ്ഘാടകയായിരുന്നു ഹണി. "മലയാളി​ ഇല്ലാത്ത നാടുണ്ടോ? ഇവിടെ വന്ന് പുറത്തുപോയപ്പോൾ ആദ്യം കണ്ടത് മലയാളികളെയാണ്. നാട്ടിൽ പോലും ഇത്ര സ്നേഹമുള്ള മലയാളികളില്ല. അയർലാൻഡിൽ ആദ്യം എത്തിയപ്പോൾ തണുപ്പ് തോന്നി. പക്ഷെ ഇപ്പോൾ നല്ല കാലാവസ്ഥയാണ്. അമ്മയ്ക്കും അച്ഛനുമൊപ്പമാണ് ഞാൻ ഇവിടെ എത്തിയത്," ഹണി റോസിന്റെ വാക്കുകളിങ്ങനെ.
സോഷ്യൽ മീഡിയിലിലൂടെ ഹണി റോസ് എന്ന താരം പല രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. അതിലൊന്നാണ് ഹണി സ്ഥിരമായി ഉദ്ഘാടനങ്ങൾക്കു പോകുന്നു എന്നത്. വ്യത്യസ്തമായ ട്രോളുകളാണ് ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയാറുള്ളത്. അതു വളരെയധികം ആസ്വദിക്കാറുമുണ്ട് ഹണി.
ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന 'മോണ്‍സ്റ്റര്‍'ആണ് ഹണിയുടെ അവസാനമായി തീയേറ്ററുകളിലെത്തിയ മലയാള ചിത്രം.വൈശാഖിൻെറ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ സുദേവ് നായര്‍, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയ്കൃഷ്ണ ടീം ഒന്നിച്ച ചിത്രമായിരുന്നു മോൺസ്റ്റർ. തെലുങ്ക് ചിത്രം 'വീരസിംഹ റെഡ്ഡി'യിലും ഹണി പ്രധാന വേഷത്തിൽ എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.