/indian-express-malayalam/media/media_files/uploads/2023/05/Empuraan.jpg)
എംപുരാൻ ടീം
മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'എംപുരാൻ'. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ 'ലൂസിഫറി'നു രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ വന്നു തുടങ്ങിയതു മുതൽ ആവേശത്തോടെയാണ് പ്രേക്ഷകർ 'എംപുരാനാ'യി കാത്തിരിക്കുന്നത്. എംപുരാന്റെ ചിത്രീകരണം മേയ് അവസാന ആഴ്ചയോടെ മധുരയിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ നിർമാളപങ്കാളിയായി ഹോംബാലെ ഫിലിംസും എത്തുന്നു എന്നാണ് ചിത്രത്തിനെ കുറിച്ചു വരുന്ന ഏറ്റവും പുതിയ വാർത്ത. ആശിർവാദ് സിനിമാസിനൊപ്പം കൈകോർക്കുന്ന വിവരം ഹോംബാലെ ഫിലിംസ് ട്വീറ്റ് ചെയ്യുന്നു. കെജിഎഫ്, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസുകളിലൊന്നാണ് ഹോംബാലെ ഫിലിംസ്.
Hombale films onboard as one of the producers for Mollywood's prestigious movie #Empuraan(Lucifer 2)🤞💥
— AmuthaBharathi (@CinemaWithAB) May 16, 2023
Set work to start from next week & shooting to begin soon 🎥#L2E | #Mohanlal | #Prithvirajpic.twitter.com/yuo32yxnuJ
മുരളി ഗോപിയാണ് എംപുരാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ‘More than a King..less than a God’- രാജാവിനേക്കാൾ വലിയവനും ദൈവത്തേക്കാൾ ചെറിയവനുമായവൻ’ മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘തമ്പുരാനും മുകളിലുള്ള ഒരാൾ’- ‘എംപുരാൻ’ ആരെന്ന ചോദ്യത്തിന് ‘ലൂസിഫർ’ ടീം നൽകിയ ഉത്തരമിതാണ്. നീണ്ട ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫർ’ കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിച്ച എല്ലാ ചോദ്യങ്ങൾക്കും പുകമറകൾക്കുമുള്ള ഉത്തരവുമായിട്ടാവും ‘എംപുരാൻ’ വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും തരുന്നത്.
“സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുക. ആ കഥയിലേക്ക് കഥാപാത്രങ്ങൾ എങ്ങനെയെത്തി എന്നതും ചിത്രത്തിലുണ്ടാവും. അതിനൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തിലുണ്ടാകും,” ചിത്രം അനൗൺസ് ചെയ്തുകൊണ്ട് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇങ്ങനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us