/indian-express-malayalam/media/media_files/uploads/2019/12/harbajan.jpg)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് തിരുവള്ളുവർ ആയി എത്തുന്നു. വെബ് സീരിസിനു വേണ്ടിയാണ് ഹർഭജൻ തിരുവള്ളുവരുടെ വേഷത്തിലെത്തുന്നത്. തിരുവള്ളുവരുമായി താരത്തിനുള്ള സാമ്യമാണ് ഈ കഥാപാത്രത്തിനായി ഹർഭജനെ സമീപിക്കാൻ അണിയറക്കാർക്ക് പ്രചോദനമായതെന്നാണ് റിപ്പോർട്ടുകൾ. ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന 'തിരുക്കുറൽ കൺസൽട്ടൻസി സർവീസസ്' എന്ന വെബ് സീരിസിലാണ് ഹർഭജൻ അഭിനയിക്കുന്നത്. 2020 ഫെബ്രുവരി രണ്ടു മുതൽ വെബ് സീരീസ് സ്ട്രീം ചെയ്തു തുടങ്ങും.
King of spin, lover of Tamil, our CSK singam - @harbhajan_singh
begins shooting for #Dikkiloona#HarbhajanJoinsDikkiloona@iamsanthanam@karthikyogitw@kjr_studios@thisisysr@SoldiersFactory@AnaghaOfficial@KanchwalaShirin@sinish_s@twitavvi @J0min pic.twitter.com/GyvbccaIuS
— KJR Studios (@kjr_studios) December 16, 2019
സയൻസ് ഫിക്ഷൻ ചിത്രമായ 'ഡിക്കിലൂന'യിലും ഹർഭജൻ അഭിനയിക്കുന്നുണ്ട്. സന്താനം നായകനാവുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ അണിയറക്കാർ പങ്കുവച്ചിരുന്നു. "സ്പിൻ രാജാവ്, തമിഴിന്റെ കാമുകൻ," എന്ന വിശേഷണത്തോടെയാണ് ചിത്രം പങ്കുവച്ചത്.
കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായും വില്ലനായും ഹാസ്യനടനായുമൊക്കെ എത്തുന്നത് സന്താനം തന്നെയാണ്. യോഗി ബാബു, ആനന്ദ് രാജ്, അനഘ, രാജേന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതമൊരുക്കുന്നത്.
Read more: വെബ് സീരീസ് ലോകത്തേക്ക് ചുവടുവച്ച് അമലയും സാമന്തയും കാജോളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.