scorecardresearch

'എനിക്കറിയാം നിങ്ങൾ ഈ നിമിഷത്തിനായി എത്ര കാത്തിരുന്നെന്ന്,' ഭാജിക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി ഗീത ബസ്ര

"എല്ലാ ഉയർച്ച താഴ്ചകളിലൂടെയും ഉള്ള നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ് ഏറ്റവും മികച്ചത് ഇനിയും വരാനുണ്ട്," ഗീത ബസ്ര കുറിച്ചു

"എല്ലാ ഉയർച്ച താഴ്ചകളിലൂടെയും ഉള്ള നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ് ഏറ്റവും മികച്ചത് ഇനിയും വരാനുണ്ട്," ഗീത ബസ്ര കുറിച്ചു

author-image
Entertainment Desk
New Update
harbhajan singh, geeta basra, geeta harbhajan, harbhajan retirement, harbhajan announces retirement, geeta harbhajan retirement, harbhajan cricket, ഹർഭജൻ സിങ്, ഗീത ബസ്ര, IE Malayalam

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ ഹർഭജൻ സിംഗ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഗീത ബസ്ര ഒരു ഹൃദയസ്പർശിയായ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളൽ പങ്കവച്ചു. ഹർഭജൻ സിങ് "ഈ നിമിഷത്തിനായി എത്രനേരം കാത്തിരുന്നുവെന്ന് തനിക്കറിയാം," എന്നും ഹർഭജന്റെ നേട്ടങ്ങളിൽ തനിക്ക് അഭിമാനമുണ്ടെന്നും ഗീത ബസ്ര പറഞ്ഞു.

Advertisment

“എനിക്കറിയാം നിങ്ങൾ ഈ നിമിഷത്തിനായി എത്ര നേരം കാത്തിരുന്നെന്ന്.. മാനസികമായി നിങ്ങൾ വളരെക്കാലം മുമ്പ് വിരമിച്ചിരുന്നു, പക്ഷേ ഔദ്യോഗികമായി നിങ്ങൾ ശരിയായ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. നിങ്ങളെക്കുറിച്ച് ഞങ്ങൾ എത്ര അഭിമാനിക്കുന്നുവെന്നും നിങ്ങൾ എന്താണ് നേടിയതെന്നും ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു! മുന്നോട്ടുള്ള ഈ മനോഹരമായ വഴിയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു,” ഗീത കുറിച്ചു.

തന്റെ ഭർത്താവ് കളിക്കുന്നത് കാണുമ്പോൾ തനിക്കുണ്ടായിരുന്ന സമ്മർദവും ഉത്കണ്ഠയും സഹിതമുള്ള വിനോദവും ആവേശവും താൻ എപ്പോഴും ഓർക്കുമെന്ന് ഗീത പറഞ്ഞു. “ഓരോ കളിക്കിടയിലുംവിശ്വാസങ്ങൾ, അനന്തമായ പ്രാർത്ഥനകൾ, നിങ്ങളിലൂടെ ഗെയിം പഠിക്കുക, നിങ്ങൾ നേടിയ ഓരോ സുപ്രധാന വിജയവും റെക്കോർഡും ആഘോഷിച്ചു” ഗീത തുടർന്നു.

തന്റെ വിസ്മയകരമായ കരിയറിന് 'ഭാജി'യെ അഭിനന്ദിച്ച ഗീത, 23 വർഷം കളിച്ചെന്ന നേട്ടത്തിന് പല കളിക്കാർക്കും അഭിമാനിക്കാൻ കഴിയില്ലെന്നും പറഞ്ഞു. തന്റെയും ഹർഭജന്റെയും മകൾ ഹിനയയുടെയും നിരവധി ഫോട്ടോകളും അവർ പങ്കുവച്ചു.

Also Read: ഭാജി ഇനി കളത്തിലേക്കില്ല; ക്രിക്കറ്റിനോട് വിട പറഞ്ഞ് ഇതിഹാസം

Advertisment

“എല്ലാ ഉയർച്ച താഴ്ചകളിലൂടെയും ഉള്ള നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. അവളുടെ പപ്പയുടെ കളി കാണാൻ ഹിനായയ്ക്ക് സാധിച്ചതിൽ സന്തോഷിക്കുന്നു (ഞങ്ങൾ സ്റ്റേഡിയത്തിൽ നിങ്ങളുടെ ഏറ്റവും വലിയ ആരാധകരായിരുന്നു). അവസാനം നിങ്ങൾ ആഗ്രഹിച്ചതോ ആസൂത്രണം ചെയ്തതോ ആയ രീതിയിലായിരുന്നില്ലെന്ന് എനിക്കറിയാം, പക്ഷേ അവർ പറയുന്നത് പോലെ വിധി നമ്മുടെ കൈയിലല്ല.. നിങ്ങൾ ആവേശത്തോടെയും തലയുയർത്തിയും കളിച്ചു! മുന്നോട്ടുള്ള ‘ദൂസ്ര’ അധ്യായത്തിന് ജീവിതത്തിൽ കൂടുതൽ വിജയവും സമൃദ്ധിയും നേരുന്നു.. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ,” ഗീത ബസ്ര തന്റെ നീണ്ട കുറിപ്പ് അവസാനിപ്പിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കളിക്കാരിലൊരാളായ ഹർഭജൻ സിംഗ് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ 417 വിക്കറ്റുകൾ വീഴ്ത്തി. ഐപിഎല്ലിന്റെ 13 സീസണുകളിലായി, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്.

“എല്ലാ നല്ല കാര്യങ്ങളും അവസാനിച്ചു, ജീവിതത്തിൽ എനിക്ക് എല്ലാം തന്ന ഗെയിമിനോട് ഇന്ന് ഞാൻ വിടപറയുമ്പോൾ, ഈ 23 വർഷത്തെ യാത്ര മനോഹരവും അവിസ്മരണീയവുമാക്കിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഹൃദയംഗമമായ നന്ദി, നന്ദിയുള്ളവനായിരിക്കുന്നു,” വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

Harbhajan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: